ഷാരൂഖ് ഖാന്റെ (Shah Rukh Khan) പത്താൻ (Pathaan) ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ബ്രഹ്മാസ്ത്ര, ദൃശ്യം 2 തുടങ്ങിയ ചില സിനിമകൾ മാറ്റിനിർത്തിയാൽ, ഹിന്ദി സിനിമ കടന്നുപോയ കളക്ഷൻ ഇടിവിനു ശേഷം, യഷ് രാജിന്റെ സ്പൈ-ത്രില്ലർ ഹിന്ദി സിനിമാ ലോകത്തിൽ പ്രതീക്ഷ ഉണർത്തിക്കഴിഞ്ഞു.
ചിത്രം ബോക്‌സ് ഓഫീസിൽ 500 കോടി കടന്നതോടെ, ആദിത്യ ചോപ്രയും യഷ് രാജ് ഫിലിംസും തങ്ങളുടെ സ്പൈ യൂണിവേഴ്സിൽ മറ്റൊരു ചിത്രം കൂടി നൽകാനായതിന്റെ ചാരിതാർഥ്യത്തിലാണ്. ചിത്രം പുറത്തിറങ്ങി ഒരു മാസം കടക്കുന്നതും ബാഹുബലി 2 ഹിന്ദി കളക്ഷനെ മറികടന്ന് ഒരു വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഈ നേട്ടത്തിൽ കിംഗ് ഖാനെ അഭിനന്ദിച്ച് ബാഹുബലി നിർമ്മാതാവ് തന്നെ എത്തിയിരിക്കുന്നു.
Also read: Pathaan | അടിച്ചു മോനെ! 1000 കോടി ക്ലബ്ബിൽ ഷാരൂഖ് ഖാന്റെ ‘പത്താൻ’
പത്താൻ അണിയറപ്രവർത്തകർക്കായി ഹൃദയസ്പർശിയായ ഒരു കുറിപ്പ് എഴുതി ഷോബു യാർലഗദ്ദ തന്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്‌തു.
Congratulations to @iamsrk sir, #SiddharthAnand @yrf and the entire team of #Pathaan on crossing @BaahubaliMovie 2 Hindi NBOC. Records are meant to be broken and I am happy it was none other than @iamsrk who did it! 😃 https://t.co/cUighGJmhu
— Shobu Yarlagadda (@Shobu_) March 4, 2023
സാക്നിൽക്കിന്റെ ബോക്‌സ് ഓഫീസ് കണക്കുകൾ നോക്കിയാൽ, ആറാം വെള്ളിയാഴ്ച പത്താൻ 1.20 കോടി രൂപ നേടി, ചിത്രത്തിന്റെ മൊത്തം കളക്ഷൻ 528.89 കോടി രൂപയാക്കി. ഒരു ടിക്കറ്റ് എടുത്താൽ മറ്റൊന്ന് ഫ്രീ, കുറഞ്ഞ ടിക്കറ്റ് നിരക്ക് എന്നിങ്ങനെ ആഭ്യന്തര വിപണിയിലെ നിരവധി ആകർഷകമായ ഡീലുകൾ ഈ നേട്ടത്തിന് സഹായകമായി. ഇന്ത്യയിൽ നിന്ന് 640 കോടിയും വിദേശ വിപണിയിൽ നിന്ന് 386 കോടിയും നേടിയ പത്താന്റെ മൊത്തം കളക്ഷൻ 1026 കോടി രൂപയാണ്. ഗൗരി ഖാൻ മുതൽ സിദ്ധാർത്ഥ് ആനന്ദ് വരെ എല്ലാവരും ഈ നേട്ടം ആഘോഷമാക്കി.
Summary: Pathaan surpasses box office collection of Baahubali Hindi 2 records, producer of the latter appreciates
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.