‘പത്താൻ’ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. നീണ്ട കാത്തിരിപ്പിനൊടുവിൽ, ഷാരൂഖ് ഖാനും, ദീപിക പദുക്കോണും, ജോൺ എബ്രഹാമും അഭിനയിക്കുന്ന സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമ ജനുവരി 25ന് റിലീസ് ചെയ്യും. ഏറെ പ്രതീക്ഷയോടെയാണ് അണിയറപ്രവർത്തകർ ട്രെയ്‌ലർ പുറത്തിറക്കിയത്.
ഷാരൂഖ്, ദീപിക, ജോൺ എന്നിവരെ കൂടാതെ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഇതിനകം തന്നെ ടൈഗർ സിന്ദാ ഹേ, വാർ തുടങ്ങിയ സിനിമകൾ ഉൾക്കൊള്ളുന്ന യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിന്റെ ഒരു പ്രധാന ഭാഗമാണ് ‘പത്താൻ’.
അതേസമയം, പത്താനെക്കുറിച്ച് സംസാരിക്കുമ്പോൾ, ആദിത്യ ചോപ്രയെയും സംവിധായകൻ സിദ്ധാർത്ഥ് ആനന്ദിനെയും കൊണ്ടൊരു ആക്ഷൻ സിനിമ ചെയ്യാൻ താൻ പ്രേരിപ്പിച്ചു എന്ന് ഷാരൂഖ് ഖാൻ പറഞ്ഞിട്ടുണ്ട്.
Also read: Pathaan | തീരുമാനമായി; ദീപികയുടെ കാവി ബിക്കിനി രംഗം ‘പത്താൻ’ സിനിമയിൽ ഉണ്ടാവുമോ ഇല്ലയോ?
“നാലു വർഷം മുമ്പ്, അൽപ്പം പരിക്കുകളും മറ്റുമായി ഞാൻ ക്ഷീണിതനായിരുന്നു. എന്നാൽ ഇതുവരെ ചെയ്യാത്ത എന്തെങ്കിലും ചെയ്യണം, ശാരീരികമായി വളരെ ഫിറ്റ് ആകണം എന്ന് ഞാൻ കരുതി. ഞാൻ എന്റെ സുഹൃത്തായ ആദിത്യ ചോപ്രയോടും സിദ്ധാർത്ഥ് ആനന്ദിനോടും പറഞ്ഞു, ‘ഏക് ആക്ഷൻ പിക്ചർ ബനാവോ’ (ഒരു ആക്ഷൻ ചിത്രം ചെയ്യൂ) എന്ന്,” ഷാരൂഖ് പറഞ്ഞു.
Mehemaan nawaazi ke liye #Pathaan aa raha hai, aur pataakhen bhi saath laa raha hai! 💣💥 #PathaanTrailer out now!
Releasing in Hindi, Tamil and Telugu on 25th January 2023.@deepikapadukone | @thejohnabraham | #SiddharthAnand | @yrf pic.twitter.com/npbZ0WFQjx— Shah Rukh Khan (@iamsrk) January 10, 2023
ശാരീരികക്ഷമതയ്ക്കായി ഒരു വർഷത്തേക്ക് മാത്രമാണ് താൻ ആദ്യം ഇടവേള എടുത്തിരുന്നതെന്ന് താരം വെളിപ്പെടുത്തി. “സീറോയ്ക്ക് വളരെയധികം കഠിനാധ്വാനം ആവശ്യമായിരുന്നു. പക്ഷേ ചിത്രം ബോക്സ് ഓഫീസിൽ നന്നായി വന്നില്ല. ആരും അത് ഇഷ്ടപ്പെട്ടില്ല. എനിക്ക് മോശമായി തോന്നി. അതിനുശേഷം ആളുകൾ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ചെയ്യാമെന്ന് ഞാൻ കരുതി,” എന്ന് ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയുമായുള്ള സംഭാഷണത്തിൽ ഷാരൂഖ് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
Summary: The much anticipated trailer of the movie Pathaan having Shah Rukh Khan, John Abraham and Deepika padukone is out. Tweeting the trailer, Shah Rukh wrote, ‘Mehemaan nawaazi ke liye #Pathaan aa raha hai, aur pataakhen bhi saath laa raha hai! #PathaanTrailer out now! Releasing in Hindi, Tamil and Telugu on 25th January 2023’
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Deepika Padukone, John Abraham, Pathan Film, Shah Rukh Khan