നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • മമ്മുക്കയുടെ 'അനുജൻ' മോഹൻലാൽ ചിത്രത്തിൽ

    മമ്മുക്കയുടെ 'അനുജൻ' മോഹൻലാൽ ചിത്രത്തിൽ

    Pathinettam Padi fame Chandhunadh to act alongside Mohanlal in RAM | ചന്തു ഇനി മോഹൻലാൽ ചിത്രം റാമിൽ വേഷമിടും

    ചന്തുനാഥ്

    ചന്തുനാഥ്

    • Share this:
      പാട്ടും പാടി അഭിനയിച്ച് പ്രേക്ഷകരെ അമ്പരപ്പിച്ച പതിനെട്ടാം പടിയിലെ ആ താടിക്കാരൻ അധ്യാപകനെ മലയാളി പ്രേക്ഷകർ മറക്കാനിടയില്ല. സ്റ്റാൻഡ്‌ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ജോൺ എബ്രഹാം പാലക്കലിന്റെ ഏക സഹോദരൻ ജോയ് എബ്രഹാം പാലക്കൽ. അഥവാ വെള്ളിത്തിരയിലെ മമ്മുക്കയുടെ അനുജൻ.

      ജീവൻ തുളുമ്പുന്ന ആ വേഷം കൈകാര്യം ചെയ്തത് ചന്തുനാഥ്. തിയേറ്ററിന്റെയും അധ്യാപനത്തിന്റെയും പാതയിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ അഭിനയ പ്രതിഭ.

      പതിനെട്ട് പടിയും ചവിട്ടിയ ചന്തുവിന്റെ കാൽവയ്പ്പ് ഇനി മറ്റൊരു നാഴികക്കല്ലാവും. അതും താര രാജാവിന്റെ ഒപ്പം. ചന്തു ഇനി മോഹൻലാൽ ചിത്രം റാമിൽ വേഷമിടും. തുടക്കം തന്നെ മലയാള സിനിമയുടെ തലതൊട്ടപ്പന്മാർക്കൊപ്പം എന്നത് ചന്തുവിന്റെ കരിയറിന്റെ മുതൽക്കൂട്ടാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ, ഇന്ദ്രജിത് സുകുമാരൻ, തൃഷ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് റാം.

      ഇക്കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
      Published by:meera
      First published:
      )}