• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES PATHONPATHAM NOOTTAND MOVIE DEEPTHI SATI CHARACTER POSTER RELEASED BY VINAYAN

സാവിത്രി തമ്പുരാട്ടിയായി ദീപ്തി സതി; പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് സംവിധായകന്‍ വിനയന്‍

ദീപ്തി സതി അവതരിപ്പിക്കുന്ന സാവിത്രി തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ പോസ്റ്ററിലൂടെ വിനയന്‍ പുറത്ത് വിട്ടിരിക്കുന്നത്

ദീപ്തി സതി അവതരിപ്പിക്കുന്ന സാവിത്രി തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ പോസ്റ്ററിലൂടെ വിനയന്‍ പുറത്ത് വിട്ടിരിക്കുന്നത്

ദീപ്തി സതി അവതരിപ്പിക്കുന്ന സാവിത്രി തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ പോസ്റ്ററിലൂടെ വിനയന്‍ പുറത്ത് വിട്ടിരിക്കുന്നത്

  • Share this:
    വിനയന്റെ സംവിധാനം നിര്‍വഹിക്കുന്ന പുതിയ സിനിമയായ 'പത്തൊമ്പതാം നൂറ്റാണ്ടിലെ നാലാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. ദീപ്തി സതി അവതരിപ്പിക്കുന്ന സാവിത്രി തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ പോസ്റ്ററിലൂടെ വിനയന്‍ പുറത്ത് വിട്ടിരിക്കുന്നത്.

    'വിദ്യാസമ്പന്നയും സുന്ദരിയുമായിരുന്ന സാവിത്രി തമ്പുരാട്ടി രാജ സദസ്സില്‍ പോലും നൃത്തം അവതരിപ്പിക്കുന്ന നല്ലൊരു നര്‍ത്തകിയും കൂടി ആയിരുന്നു. ആ കാലഘട്ടത്തില്‍ തിരുവിതാംകുറിലെ താണജാതിക്കാര്‍ അയിത്തത്തിന്റെ പേരില്‍ അനുഭവിക്കുന്ന യാതനകള്‍ നേരില്‍ കണ്ട സാവിത്രിയുടെ മനസ്സ് വല്ലാതെ ആകുലപ്പെട്ടു. നന്നേ ചെറുപ്പമാണങ്കിലും മനക്കരുത്തുള്ള സ്ത്രീത്വവും, അശരണരോടു ദീനാനുകമ്പയുള്ള മനസ്സുമായി ജീവിച്ച സാവിത്രിക്കുട്ടിക്കു പക്ഷേ നേരിടേണ്ടി വന്നത് അഗ്നി പരീക്ഷകളായിരുന്നു'വെന്ന് പോസ്റ്ററിനോടൊപ്പം വിനയന്‍ കുറിച്ചു.



    ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്തൊന്‍പതാം നൂറ്റാണ്ട് '. നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ അവതരിപ്പിക്കുന്നു.

    അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്,സുധീര്‍ കരമന,സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്,ഇന്ദ്രന്‍സ്, രാഘവന്‍,അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ക്യഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഗത, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍. ആദിനാട് ശശി, മന്‍രാജ്,പൂജപ്പുര, രാധാക്യഷ്ണന്‍, ജയകുമാര്‍,നസീര്‍ സംക്രാന്തി, ഹരീഷ് പേങ്ങന്‍, ഗോഡ്‌സണ്‍, ബിട്ടു തോമസ്. മധു പുന്നപ്ര,ഷിനു ചൊവ്വ,ടോംജി വര്‍ഗ്ഗീസ്,സിദ്ധ് രാജ്,ജെയ്‌സപ്പന്‍, കയാദു,ദീപ്തി സതി, പൂനം ബജ്വ,രേണു സൗന്ദര്‍,വര്‍ഷ വിശ്വനാഥ്,നിയ, മാധുരി ബ്രകാന്‍സ,ശ്രീയ ശ്രീ,സായ് കൃഷ്ണ, ബിനി,അഖില പുഷ്പാംഗദന്‍, റ്റ്വിങ്കിള്‍ ജോബി തുടങ്ങിയ ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയിക്കുന്ന ചിത്രമാണ് 'പത്തൊന്‍പതാം നൂറ്റാണ്ട് '

    ഷാജികുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി സി പ്രവീണ്‍, ബൈജു ഗോപാലന്‍,ക്യഷ്ണമൂര്‍ത്തി, പ്രൊജക്ട് ഡിസൈനര്‍-ബാദുഷ, കലാസംവിധാനം-അജയന്‍ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹര്‍ഷന്‍. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണന്‍, സൗണ്ട് ഡിസൈന്‍ സതീഷ്,സ്റ്റില്‍സ്-സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല-ഓള്‍ഡ് മോങ്ക്‌സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് പാലോട്,അസോസിയേറ്റ് ഡയറക്ടര്‍-ഉബൈനി യൂസഫ്,അസിസ്റ്റന്റ് ഡയറക്ടര്‍-സംഗീത് വി എസ്,അര്‍ജ്ജുന്‍ എസ് കുമാര്‍,മിഥുന്‍ ബാബു സഞ്ജയ്,അജയ് റാം,ശരത്ത് എം എസ്, അളകനന്ദ ഉണ്ണിത്താന്‍, ആക്ഷന്‍-സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഇക്ബാല്‍ പാനായിക്കുളം,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്,രാജന്‍ ഫിലിപ്പ്,ഷെറിന്‍ സ്റ്റാന്‍ലി,പ്രൊഡക്ഷന്‍ മാനേജര്‍-ജിസ്സണ്‍ പോള്‍,റാം മനോഹര്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
    Published by:Karthika M
    First published:
    )}