ഇന്റർഫേസ് /വാർത്ത /Film / Pathonpatham Noottandu | സിജു വിൽസൺ എന്ന നായകനേയും, കയാദു എന്ന നായികയേയും അവതരിപ്പിച്ച് 'പത്തൊൻപതാം നൂറ്റാണ്ട്'

Pathonpatham Noottandu | സിജു വിൽസൺ എന്ന നായകനേയും, കയാദു എന്ന നായികയേയും അവതരിപ്പിച്ച് 'പത്തൊൻപതാം നൂറ്റാണ്ട്'

പത്തൊൻപതാം നൂറ്റാണ്ട്

പത്തൊൻപതാം നൂറ്റാണ്ട്

Pathonpatham Noottandu movie introduces hero Siju Wilson and Kayadu Lohar in its new poster | പോസ്റ്ററിൽ നായകനൊപ്പം കയാദു ലോഹർ എന്ന നായികയെ കൂടി അവതരിപ്പിക്കുകയാണ് വിനയൻ

  • Share this:

സിജു വിത്സനെ നായകനാക്കി വിനയൻ സംവിധായകൻ വിനയൻ ഒരുക്കുന്ന ചരിത്ര സിനിമയായ 'പത്തൊൻപതാം നൂറ്റാണ്ടിന്റെ' പുതിയ പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ നായകനൊപ്പം കയാദു ലോഹർ എന്ന നായികയെ കൂടി അവതരിപ്പിക്കുകയാണ്.

"പത്തൊൻപതാം നൂറ്റാണ്ടിൻെറ ചിത്രീകരണം സുഗമമായി പുരോഗമിക്കുന്നു എന്ന സന്തോഷ വാർത്ത പ്രിയ സുഹ്യത്തുക്കളെ അറിയിക്കട്ടെ. അതിലേറെ എന്നെ സന്തോഷിപ്പിക്കുന്നത് മലയാള സിനിമയുടെ താരസിംഹാസനത്തിലേക്ക് സിജു വിൽസൺ എന്ന നായകനേയും, കയാദു എന്ന നായികയേയും അഭിമാനത്തോടെ സമ്മാനിക്കാൻ കഴിയും എന്ന ഉറച്ച പ്രതീക്ഷയാണ്. ചിത്രത്തിൻെറ ഒരു പുതിയ പോസ്റ്ററും ഇതോടൊപ്പം ഷെയർ ചെയ്യുന്നു. നിങ്ങളുടെ ഏവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം," വിനയൻ പോസ്റ്റാറിനൊപ്പം കുറിച്ചു.

നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന വേഷമാണ് സിജു വിൽസൺ അവതരിപ്പിക്കുക. നിർമ്മാതാവെന്ന നിലയിൽ സിജു തന്റെ പ്രതിഭ തെളിയിച്ച ചിത്രമാണ് 'വാസന്തി'. മികച്ച ചിത്രം, തിരക്കഥ, മികച്ച സ്വഭാവ നടി വിഭാഗങ്ങളിലായി ചിത്രം മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങൾ കരസ്ഥമാക്കി.

ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ചിത്രം തന്‍റെ ഡ്രീം പ്രോജക്ട് ആണെന്ന് വിനയൻ വ്യക്തമാക്കിയിരുന്നു.

2020 സെപ്റ്റംബർ മാസത്തിലാണ് ചിത്രം പ്രഖ്യാപിക്കുന്നത്. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞാൽ ഡിസംബർ മാസം ചിത്രീകരണം തുടങ്ങണം എന്നായിരുന്നു അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വിനയന്റെ ഫേസ്ബുക് കുറിപ്പ് ചുവടെ:

വർഷങ്ങളായുള്ള ചർച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിൻറെ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത ഇവിടെ അറിയിക്കട്ടെ. ആ പഴയ കാലഘട്ടം പുനർ നിർമ്മിക്കുന്നതിലൂടെയും, നൂറോളം കലാകാരൻമാരേയും, ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളേയും പങ്കെടുപ്പിക്കേണ്ടി വരുന്നതിലൂടെയും വളരെ അധികം നിർമ്മാണച്ചെലവു വരുന്ന ഈ സിനിമ നിർമ്മിക്കുന്നത് ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്. കോവിഡിൻെറ കാഠിന്യം കുറയുന്നെങ്കിൽ ഈ ഡിസംബർ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ എൻെറ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്," വിനയന്റെ പോസ്റ്റ് ഇങ്ങനെ.

Summary: Vinayan posts another poster from his period drama 'Pathonpatham Noottandu'. He is also introducing female lead Kayadu Lohar alongside protagonist Siju Wilson.

First published:

Tags: Director Vinayan, Film director vinayan, Kayadu Lohar, Pathonpatham Noottandu, Siju Wilson, Vinayan, Vinayan director