• HOME
 • »
 • NEWS
 • »
 • film
 • »
 • Pathonpatham Noottandu | മലയാളത്തിൽ മറ്റൊരു ചരിത്ര കഥയ്ക്ക് കൂടി അങ്കമൊരുങ്ങുന്നു; 'പത്തൊൻപതാം നൂറ്റാണ്ട്' റിലീസിലേക്ക്

Pathonpatham Noottandu | മലയാളത്തിൽ മറ്റൊരു ചരിത്ര കഥയ്ക്ക് കൂടി അങ്കമൊരുങ്ങുന്നു; 'പത്തൊൻപതാം നൂറ്റാണ്ട്' റിലീസിലേക്ക്

പത്തൊൻപതാം നൂറ്റാണ്ടിൽ നായക കഥാപാത്രം ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് സിജു വിൽസനാണ്

പത്തൊൻപതാം നൂറ്റാണ്ട്

പത്തൊൻപതാം നൂറ്റാണ്ട്

 • Share this:
  ചരിത്രകഥകൾ അഭ്രപാളികളിൽ എത്തിച്ച പാരമ്പര്യമുള്ള മലയാള സിനിമയിൽ നിന്നും മറ്റൊരു കഥകൂടി പ്രേക്ഷകമുന്നിലെത്താൻ തയാറെടുക്കുന്നു. ഏറെ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന 'പത്തൊൻപതാം നൂറ്റാണ്ട്' (Pathonpatham Noottandu) റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ അറ്റ്മോസ് മിക്സിംഗ് പൂർത്തിയായി. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടിൽ നായക കഥാപാത്രം ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് സിജു വിൽസനാണ്.

  പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന സിനിമയാണ് താൻ അവതരിപ്പിക്കുന്നത് എന്ന് സംവിധായകൻ പറഞ്ഞിരുന്നു.

  എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത് രവി, സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ, സെന്തിൽകൃഷ്ണ, ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്, സുനിൽ സുഖദ, ചേർത്തല ജയൻ, കൃഷ്ണ, ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ, സുന്ദര പാണ്ഡ്യൻ, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാകൃഷ്ണൻ, സലിം ബാവ, ജയകുമാർ (തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ, പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്, മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജുവ, രേണു സുന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രഗാൻസ, ഗായത്രി നമ്പ്യാർ, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമയാണ് പത്തൊൻപതാം നുറ്റാണ്ട്.

  ക്യാമറ- ഷാജികുമാർ, കലാസംവിധാനം- അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ, മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്യൂം- ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ- സതീഷ്, കോ പ്രൊഡ്യൂസർ- വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ- കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ കൺട്രോളർ- ബാദുഷ,
  ഡിസൈൻസ് - ഓൾഡ് മങ്ക്സ്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.

  Summary: Pathonpatham Noottandu movie starring Siju Wilson in the lead role is gearing up for a release in theatres. The movie is currently on its post production stage and makers are expecting a massive release sooner. The film is directed by Vinayan 
  Published by:user_57
  First published: