• HOME
  • »
  • NEWS
  • »
  • film
  • »
  • Pathonpatham Noottandu | 'അധികാരമുണ്ടെന്ന് വച്ച് മനുഷ്യരെ കീടങ്ങളെപോലെ കാണരുത്'; പത്തൊമ്പതാം നൂറ്റാണ്ട് ട്രെയ്‌ലർ

Pathonpatham Noottandu | 'അധികാരമുണ്ടെന്ന് വച്ച് മനുഷ്യരെ കീടങ്ങളെപോലെ കാണരുത്'; പത്തൊമ്പതാം നൂറ്റാണ്ട് ട്രെയ്‌ലർ

വിനയന്‍ സംവിധാനം ചെയ്യുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്' സെപ്തംമ്പർ 8 തിരുവോണ നാളിൽ തിയെറ്ററുകളിൽ എത്തുകയാണ്

പത്തൊൻപതാം നൂറ്റാണ്ട്

പത്തൊൻപതാം നൂറ്റാണ്ട്

  • Last Updated :
  • Share this:
    മാറുമറച്ചാൽ മുല അറുക്കപ്പെട്ടിരുന്ന കാലത്തെ പെണ്ണുങ്ങളെക്കുറിച്ച് കേട്ടുകേൾവിയുണ്ടാവും. താഴ്ന്ന ജാതിക്കാർ എന്ന് വിളിപ്പേര് വീണവർ തൊടുന്നതെന്തും അശുദ്ധി കല്പിച്ചുപോന്നിരുന്നു. ഒരു കാലത്ത് നിലനിന്ന ഉച്ചനീചത്തങ്ങൾ വരച്ചു കാട്ടുന്ന ട്രെയ്‌ലറുമായി വിനയൻ സംവിധാനം ചെയ്ത 'പത്തൊൻപതാം നൂറ്റാണ്ട്' എത്തിയിരിക്കുന്നു.

    ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്' സെപ്തംമ്പർ 8 തിരുവോണ നാളിൽ തിയെറ്ററുകളിൽ എത്തുകയാണ്. 'പത്തൊമ്പതാം നൂറ്റാണ്ട്' മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ഒരു ആക്ഷൻപാക്ക്ഡ് ആയ ത്രില്ലർ സിനിമയാണ് ഇത്. 'പത്തൊൻപതാം നൂറ്റാണ്ട്' സിജു വിത്സന്റെ കരിയറിലെ നിർണ്ണായക ചുവടുവയ്പ്പ് കൂടിയാണ്.

    വലിയ ക്യാൻവാസിലുള്ള ചിത്രം മേക്കിംഗ്, ശബ്ദമിശ്രണം എന്നിവയിൽ തിയെറ്റർ എക്സ്പിരിയൻസിന് പരമാവധി സാദ്ധ്യത നൽകിയാണ് ചെയ്തിട്ടുള്ളത്. എം. ജയചന്ദ്രൻെറ നാലു പാട്ടുകൾക്കൊപ്പം സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതം മലയാളത്തിൽ ആദ്യമായെത്തുകയാണ്.

    ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകൻ തൻെറ സഹജീവികൾക്കായി നടത്തിയ പോരാട്ടത്തിൻെറ കഥ പറയുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ അവതരിപ്പിക്കുന്നു.



    അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, ഡോ: ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ,
    ആദിനാട് ശശി, മന്‍രാജ്, പൂജപ്പുര രാധാകൃഷ്ണന്‍, ജയകുമാര്‍, നസീര്‍ സംക്രാന്തി, ഹരീഷ് പേങ്ങന്‍, ഗോഡ്‌സണ്‍, ബിട്ടു തോമസ്, മധു പുന്നപ്ര, ഷിനു ചൊവ്വ, ടോംജി വര്‍ഗ്ഗീസ്, സിദ്ധ് രാജ്, ജെയ്‌സപ്പന്‍, കയാദു, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രഗാന്‍സ, ശ്രീയ ശ്രീ, സായ് കൃഷ്ണ, ബിനി, അഖില, റ്റ്വിങ്കിള്‍ ജോബി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

    ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍, കൃഷ്ണമൂര്‍ത്തി, പ്രൊജക്ട് ഡിസൈനര്‍- ബാദുഷ, കലാസംവിധാനം- അജയന്‍ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹര്‍ഷൻ, മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റ്യും- ധന്യാ ബാലക്യഷ്ണന്‍, സൗണ്ട് ഡിസൈന്‍- സതീഷ്, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍- ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍- സംഗീത് വി.എസ്., അര്‍ജ്ജുന്‍ എസ്. കുമാര്‍, മിഥുന്‍ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം.എസ്., അളകനന്ദ ഉണ്ണിത്താന്‍, ആക്ഷന്‍- സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജൻ ഫിലിപ്പ്, പ്രൊഡക്ഷന്‍ മാനേജര്‍- ജിസ്സണ്‍ പോള്‍, റാം മനോഹർ, പി.ആർ.ഒ. - എ.എസ്. ദിനേശ്.
    Published by:user_57
    First published: