നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പ്രണയ മണി തൂവൽ പൊഴിയും, ഈ പവിഴ മഴയിൽ

  പ്രണയ മണി തൂവൽ പൊഴിയും, ഈ പവിഴ മഴയിൽ

  Pavizha Mazha song from Athiran | ഗാനരംഗത്തിന്റെ ലിറിക് വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്

  അതിരനിലെ ഫഹദ് ഫാസിൽ, സായ് പല്ലവി

  അതിരനിലെ ഫഹദ് ഫാസിൽ, സായ് പല്ലവി

  • Share this:
   പ്രണയ നിമിഷങ്ങൾ നിറഞ്ഞ അതിരനിലെ 'പവിഴ മഴ' ഗാനം പുറത്തിറങ്ങി. ഫഹദ് ഫാസിൽ-സായ് പല്ലവി എന്നിവർ അഭിനയിച്ചിരിക്കുന്ന ഗാനരംഗത്തിന്റെ ലിറിക് വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് പി.എസ്. ജയഹരി ഈണം നൽകിയിരിക്കുന്നു. കെ.എസ്. ഹരിശങ്കർ ആണ് ആലാപനം. ഫഹദിനെയും സായിയെയും പ്രധാന കഥാപാത്രങ്ങളാക്കി വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് അതിരൻ. നിർമ്മാണം സെഞ്ച്വറി ഇൻവെസ്റ്മെന്റ്സ്. റിലീസ് ഏപ്രിൽ 12ന്.   പ്രകാശ് രാജ്, അതുൽ കുൽക്കർണി, ശാന്തി കൃഷ്ണ, രഞ്ജി പണിക്കർ, സുദേവ് നായർ, സുരഭി ലക്ഷ്മി, ലെന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. ഊട്ടിയിലായിരുന്നു ചിത്രീകരണത്തിന് തുടക്കം.വിനായക് ശശികുമാർ, ഇങ്ങടിയൂർ ചന്ദ്രശേഖരൻ എന്നിവരാണ് ഗാനരചന. സംഗീതം പി.എസ്. ജയഹരി.

   നിവിൻ പോളി, ദുൽഖർ സൽമാൻ തുടങ്ങിയവരുടെ നായികയായി വേഷമിട്ട സായ് പല്ലവി മലയാളത്തിൽ മടങ്ങിയെത്തുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട്. കലിയിലെ നായികാ വേഷത്തിനു ശേഷം അന്യ ഭാഷ ചിത്രങ്ങളിലെ തിരക്കേറിയ താരമായി സായ് മാറി. നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ മലയാള സിനിമ ലോകത്തും തന്റെ കരിയറിൽ തന്നെയും മറക്കാനാവാത്ത വ്യക്തിമുദ്ര പതിപ്പിച്ച കഥാപാത്രമാണ് പ്രേമത്തിലെ മലർ മിസ്. ശേഷം കലിയിൽ ദുൽഖറിന്റെ ജോഡിയായെത്തി. മലയാളം തന്നെയാണ് സായ് എന്ന അഭിനേതാവിനെ ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തി കൊടുത്തതും.

   First published:
   )}