HOME /NEWS /Film / PC George on Eesho | 'ഒരു തെറ്റ് പറ്റി; എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് 'ഈശോ:' പി.സി. ജോർജ്

PC George on Eesho | 'ഒരു തെറ്റ് പറ്റി; എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് 'ഈശോ:' പി.സി. ജോർജ്

പി.സി. ജോർജ്, ഈശോ

പി.സി. ജോർജ്, ഈശോ

'പടം കണ്ടിട്ട് തീരുമാനം പറയണമെന്ന് നാദിർഷ എന്നോട് സംസാരിച്ചിരുന്നു. ആ വാശിയിലായിരുന്നു ഞാൻ. ഇപ്പോൾ പടം കണ്ടു. നാദിർഷ പറഞ്ഞത്...'

  • Share this:

    ജയസൂര്യയെ (Jayasurya) നായകനാക്കി നാദിർഷ (Nadirshah) സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ഈശോ (Eesho). മുൻചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് നാദിർഷാ ഇത്തവണ ഒരുക്കിയിരിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണാണ് ചിത്രം നിർമിക്കുന്നത്. സുനീഷ് വരനാടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം കഴിഞ്ഞ ദിവസം സോണി ലിവിലൂടെ റിലീസ് ചെയ്‌തു.

    മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഈശോ അന്നൗൺസ് ചെയ്‌തത്‌ മുതൽ ചിത്രത്തിന്റെ ടൈറ്റിലിനെ പറ്റി നിരവധി വിവാദങ്ങൾ പിറവി കൊണ്ടിരുന്നു. സിനിമയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി.സി. ജോര്‍ജും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഈശോ കണ്ട ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധേയമാകുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ.

    "നാദിർഷായുടെ ഈശോ എന്ന ചിത്രത്തെ കുറിച്ച് ആദ്യം മുതലേ ഏറെ തർക്കമുള്ള ആളാണ് ഞാൻ. 'ഈശോ' എന്നത് ഒരു വ്യക്തിയുടെ പേരാണ്. എന്റെ അടുത്തും ഈശോ എന്ന പേരുള്ള ഒരാളുണ്ട്. ക്രൈസ്റ്റ് അല്ലെങ്കിൽ യേശു എന്ന് പറഞ്ഞിരുന്നുവെങ്കിൽ ഞാൻ പറഞ്ഞതിൽ അർത്ഥം ഉണ്ടായേനെ. നോട്ട് ഫ്രം ബൈബിൾ എന്ന് കണ്ടതുകൊണ്ടാണ് ഞാൻ അത് എതിർക്കാൻ ഇടയായത്. പടം കണ്ടിട്ട് തീരുമാനം പറയണമെന്ന് നാദിർഷ എന്നോട് സംസാരിച്ചിരുന്നു. ആ വാശിയിലായിരുന്നു ഞാൻ. ഇപ്പോൾ പടം കണ്ടു. നാദിർഷ പറഞ്ഞത് നൂറ് ശതമാനം സത്യമാണ്. ഇന്നത്തെ തലമുറയിലെ എല്ലാ മാതാപിതാക്കളും ഈ ചിത്രം കാണണമെന്ന് ഞാൻ വളരെ വിനയപുരസ്സരം അപേക്ഷിക്കുകയാണ്. ഇന്നത്തെ സമൂഹത്തിലെ വളരെ വലിയ പ്രശ്‌നങ്ങൾ മുഴുവൻ വളരെ വ്യക്തമായി കാണുവാൻ കഴിയുന്ന ചിത്രമാണിത്. നിങ്ങൾക്ക് വേണ്ടി നിങ്ങൾ ഈ പടം കാണണമെന്നാണ് കേരളത്തിലെ ജനതയോട് എന്റെ അഭ്യർത്ഥന."

    'സത്യം മനസ്സിലായപ്പോൾ അത് തിരുത്തുവാനുള്ള അങ്ങയുടെ വലിയ മനസ്സിന് ഒരുപാട് നന്ദി' എന്ന് നാദിർഷ അദ്ദേഹത്തിന്റെ പ്രതികരണ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചു.

    ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് റോബി വർഗീസാണ്. നാദിർഷാ തന്നെയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

    എൻ.എം. ബാദുഷാ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. റീറെക്കോർഡിങ്ങ് - ജേക്സ് ബിജോയ്, ലിറിക്‌സ് - സുജേഷ് ഹരി, ആർട്ട് - സുജിത് രാഘവ്, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ, കോസ്റ്റ്യൂം - അരുൺ മനോഹർ, ആക്ഷൻ - ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി - ബ്രിന്ദ മാസ്റ്റർ, ചീഫ് അസ്സോസിയേറ്റ് - സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് - വിജീഷ് പിള്ളൈ, കോട്ടയം നസീർ, മേക്കപ്പ് - പി വി ശങ്കർ, സ്റ്റിൽസ് - സിനറ്റ് സേവ്യർ, ഡിസൈൻ - ടെൻ പോയിൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

    First published:

    Tags: Eesho, Eesho film, Eesho movie, Jayasurya, Pc george