പ്രണയത്തിന്റെ നൈർമല്യം പേറുന്ന ചെല്ലക്കുട്ടിയേ... എന്ന ഗാനത്തിന് ശേഷം ആദ്യത്തെ കണ്മണിക്കായി കാത്തിരിക്കുന്ന അച്ഛനമ്മമാരുടെ സ്നേഹം നിറഞ്ഞ ഗാനവുമായി പേളിയുടെയും ശ്രീനിഷിന്റെയും എൻ ചെല്ലക്കണ്ണനേ... പുറത്തിറങ്ങി.
പേളിയുടെ യൂട്യൂബ് ചാനലിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഇറങ്ങി അരമണിക്കൂറിനുള്ളിൽ തന്നെ ഒരുലക്ഷം വ്യൂസിലധികം നേടിക്കഴിഞ്ഞു ഈ ഗാനം.
പേളി രചിച്ച്, പാടിയിരിക്കുന്ന ഗാനമാണിത്. സംവിധാനവും എഡിററിംഗും പേളി തന്നെ നിർവഹിച്ചിരിക്കുന്നു. പേളിയും ഭർത്താവ് ശ്രീനിഷുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. (വീഡിയോ ചുവടെ)
ഗർഭിണിയായ ശേഷം ഗർഭിണിയുടെ ഒരു ദിവസം എങ്ങനെ എന്ന് ചിത്രീകരിച്ച വീഡിയോയും നിറവയറുമായി നൃത്തം ചെയ്യുന്ന
'ബേബി മമ്മ' ഡാൻസും പേളി പോസ്റ്റ് ചെയ്തിരുന്നു. അടുത്ത വർഷം തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും.
ഗർഭിണികൾക്ക് പ്രചോദനമാകുന്ന തരത്തിൽ ഒട്ടേറെ പോസ്റ്റുമായി പേളി വരാറുണ്ട്. ഗർഭിണിയായ ശേഷമാണ് പേളിയുടെ ആദ്യ ബോളിവുഡ് ചിത്രമായ 'ലൂഡോ' ഡിജിറ്റൽ റിലീസ് ചെയ്തതും.
ബിഗ് ബോസ് മതസരത്തിൽ പ്രണയത്തിലായ ഇരുവരും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ശ്രീനിഷ് ഇപ്പോൾ സീരിയൽ ഷൂട്ടിംഗിന്റെ തിരക്കിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.