മലയാളികളുടെ പ്രിയ നടിയും, മോഡലും, ആങ്കറുമായ പേളി മാണി ബോളിവുഡിൽ. അനുരാഗ് ബസു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിലാണ് അരങ്ങേറ്റം. അഭിഷേക് ബച്ചൻ, ആദിത്യ റോയ് കപൂർ തുടങ്ങിയവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. ഇതേ സംബന്ധിച്ചുള്ള സ്ഥിരീകരണം പേളിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഉണ്ട്.
രാജ്‌കുമാർ റാവു, പങ്കജ് ത്രിപാഠി, സന്ധ്യാ മൽഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് ശരത് എന്നിവരാണ് മറ്റു താരങ്ങൾ.
ലൈഫ് ഇൻ എ മെട്രോ, ഗ്യാങ്സ്റ്റർ, ബർഫി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അനുരാഗ് ബസു. ഡാർക്ക് കോമഡി ആയിട്ടാവും ചിത്രം പുറത്തു വരിക. പേളി ഇതിനോടകം ഷൂട്ടിംഗ് സംഘത്തോടൊപ്പം ചേർന്നതായാണ് റിപ്പോർട്ട്. ഭൂഷൺ കുമാർ, ദിവ്യ ഖോസ്‌ല കുമാർ, തനി സോമറിത ബസു, കൃഷ്ണ കുമാർ എന്നിവരാണ് മറ്റു താരങ്ങൾ.
മലയാളത്തിൽ 'ഹു' ആണ് പേളി ഏറ്റവും ഒടുവിൽ വേഷമിട്ട ചിത്രം. വിവാഹ ശേഷം ആദ്യമായാണ് പേളി ഒരു ചിത്രത്തിന്റെ ഭാഗമാവുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.