നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • തീയതി നിശ്ചയിച്ചു; പേളിക്ക് മേടത്തിൽ താലികെട്ട്

    തീയതി നിശ്ചയിച്ചു; പേളിക്ക് മേടത്തിൽ താലികെട്ട്

    Pearle Maaney-Srinish Aravind wedding | വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ

    • Share this:
      കാത്തിരുന്ന് കാത്തിരുന്ന് ആ ദിവസമിങ്ങെത്തി. പേളി മാണിയും ശ്രീനിഷ് അരവിന്ദും ജീവിതത്തിൽ ഒന്നിക്കുന്ന ആ സുദിനം പടിവാതിൽക്കൽ. മേട മാസത്തിൽ പേളി ശ്രീനിഷിന് സ്വന്തമാവും. വിവാഹ ക്ഷണക്കത്ത് പ്രേക്ഷകർക്കായി സോഷ്യൽ മീഡിയയിൽ ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 19നായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ നിശ്ചയം. മെയ് അഞ്ച്, എട്ട് തിയ്യതികളിൽ വിവാഹം.



      പേര്‍ളിയുടെ പാട്ടോടെ ആരംഭിക്കുന്ന ഇവരുടെ 4.42 മിനിട്ടു നീളുന്ന വീഡിയോ വൻ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 100 ദിവസം ഒന്നിച്ചു താമസിക്കുന്ന റിയാലിറ്റി ഷോയിൽ ഫൈനല്‍ റൗണ്ട് വരെയെത്തിയ ഇരുവരും ആ വേളയിലെങ്കിലും തങ്ങളുടെ വിവാഹമോ, വിവാഹ നിശ്ചയമോ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയില്‍ തുടങ്ങിയ കാത്തിരിപ്പിനാണ് വിവാഹ നിശ്ചയത്തോടെ തിരശീല വീണത്. മാത്രമല്ല ഇരുവരും പേളിഷ് എന്ന പേരിൽ വെബ് സീരീസും തുടങ്ങി. ഷോ കഴിഞ്ഞാല്‍ പേളിയും, ശ്രീനിഷും ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവര്‍ക്കു മുന്നില്‍ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് ഊഹാപോഹങ്ങളെ തള്ളുകയായിരുന്നു.

      First published: