• HOME
  • »
  • NEWS
  • »
  • film
  • »
  • Vijay Babu | വിജയ് ബാബുവിന്റെ 'പെൻഡുലം' ഇതാ; ഒപ്പം ഇന്ദ്രൻസ്, അനു മോൾ

Vijay Babu | വിജയ് ബാബുവിന്റെ 'പെൻഡുലം' ഇതാ; ഒപ്പം ഇന്ദ്രൻസ്, അനു മോൾ

വിജയ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു

വിജയ് ബാബു

വിജയ് ബാബു

  • Share this:
    വിജയ് ബാബു (Vijay Babu), ഇന്ദ്രന്‍സ് (Indrans), അനു മോള്‍ (Anu Mol) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ്. ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പെൻഡുലം' (Pendulum) സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

    വലിയൊരു പെൻഡുലത്തിന്റെ കീഴിലായി സ്റ്റൈലൻ ലുക്കിൽ ഇരിക്കുന്ന വിജയ് ബാബുവിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ കാണാൻ കഴിയുന്നത്.

    സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ലെെറ്റ് ഓണ്‍ സിനിമാസ്, ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ബാനറില്‍ ഡാനിഷ്, ബിജു അലക്സ്, ജീന്‍ എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ദാമോദരൻ നിര്‍വ്വഹിക്കുന്നു.

    സംഗീതം- ജീൻ, എഡിറ്റർ- സൂരജ് ഇ.എസ്., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോബ് ജോര്‍ജ്ജ്, കല- ദുന്‍ധു രാജീവ് രാധ, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം- വിപിന്‍ ദാസ്, സ്റ്റില്‍സ്- വിഷ്ണു എസ്. രാജന്‍, പരസ്യകല- മാമിജോ, ക്രിയേറ്റീവ് ഡയറക്ടര്‍- ജിതിന്‍ എസ്. ബാബു, അസോസിയേറ്റ് ഡയറക്ടർ- അബ്രു സെെമണ്‍, അസിസ്റ്റന്‍റ് ഡയറക്ടർ-നിഥിന്‍ എസ്.ആര്‍., ഹരി വിസ്മയം, ശ്രീജയ്, ആതിര കൃഷ്ണൻ; ഫിനാന്‍സ് കണ്‍ട്രോളർ- രോഹിത് ഐ.എസ്., പ്രൊഡക്ഷന്‍ മാനേജര്‍- ആദര്‍ശ് സുന്ദര്‍, ജോബി; പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിനോദ് വേണു ഗോപാല്‍, പി.ആർ.ഒ. - എ.എസ്. ദിനേശ്.



    Also read: മാപ്പിള പാട്ട് പാടി മധു ബാലകൃഷ്ണൻ; സുരേഷ് ഗോപി ചിത്രം 'മേ ഹൂം മൂസ'യിലെ ഗാനം

    സുരേഷ് ഗോപി (Suresh Gopi), പൂനം ബജ്‌വ (Poonam Bajwa) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേ ഹൂം മൂസ' (Mei Hoom Moosa) എന്ന ചിത്രത്തിലെ പുതിയ ലിറിക്ക് വീഡിയോ ഗാനം റിലീസായി. റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ സംഗീതം പകർന്ന് മധു ബാലകൃഷ്ണൻ (Madhu Balakrishnan) ആലപിച്ച മാപ്പിള പാട്ടാണ് റിലീസായത്.

    സൈജു കുറുപ്പ്, സലിം കുമാര്‍, സുധീർ കരമന, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ജുബിൽ രാജൻ പി. ദേവ്, കലാഭവൻ റഹ്മാൻ, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ, വീണ നായർ,അശ്വനി, സാവിത്രി, ജിജിന, തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

    കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍ മുടക്കില്‍ ഒരുക്കുന്ന 'മേ ഹും മൂസ' ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്.
    Published by:user_57
    First published: