• HOME
  • »
  • NEWS
  • »
  • film
  • »
  • യൂട്യൂബിൽ തരംഗമായി പേരന്പ് മേക്കിങ് വീഡിയോ

യൂട്യൂബിൽ തരംഗമായി പേരന്പ് മേക്കിങ് വീഡിയോ

തങ്കമീൻകൾ, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് റാം

peranbu movie

peranbu movie

  • Share this:
    മനുഷ്യനില്ലാത്ത, കുരുവികൾ മരിക്കാത്തൊരിടം തേടിയുള്ള ഒരു മനുഷ്യന്റെ യാത്ര. അങ്ങനത്തെ ഒരാളല്ല, ഒരുപാട് പേരുണ്ട് ചെന്നൈയിൽ, ചുറ്റുപാടുമുള്ള മനുഷ്യരുമായി ഇടപഴകാനോ, വീട് വിട്ടു വെളിയിൽ ഇറങ്ങാനോ പ്രയാസമുള്ളവരാവും അവർ. ആൾക്കൂട്ടത്തിൽ ഒരാളായി, തനിയെ ഒരിടത്തിൽ, അവരുണ്ടാവും. അങ്ങനത്തെ ഒരാൾ മറ്റാളുകൾക്കിടയിലേക്ക് കടന്നു വരുന്നൊരു ചിത്രം. ഫെബ്രുവരിയിൽ തിയേറ്ററിലെത്തുന്ന മമ്മൂട്ടി ചിത്രം പേരൻപിൻറെ മേക്കിങ് വീഡിയോയിൽ സംവിധായകൻ റാം നൽകുന്ന വിവരണമാണിത്. വീഡിയോ യൂട്യൂബിൽ തരംഗമാവുകയാണ്.



    തങ്കമീൻകൾ, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് റാം. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥയും അവളുടെ പിതാവിന്റെ വൈകാരിക നിമിഷങ്ങളുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. അമുദൻ എന്ന കഥാപാത്രമായി മമ്മൂട്ടി വിസ്മയിപ്പിക്കുന്നുണ്ട്. സാധനയാണ് ചിത്രത്തിൽ അമുദന്റെ മകളായി പ്രത്യക്ഷപ്പെടുന്നത്. പി.എൽ തേനപ്പൻ നിർമിക്കുന്ന ചിത്രത്തിൽ സമുദ്രക്കനി,​അ‌‌ഞ്ജലി അമീർ തുടങ്ങിയവരും വേഷമിടുന്നു. സംഗീത സംവീധാനം നിർവഹിക്കുന്നത് യുവൻശങ്കർ രാജയാണ്. ഫെബ്രുവരിയിൽ ചിത്രം പ്രദർശനത്തിനെത്തും.

    First published: