• HOME
  • »
  • NEWS
  • »
  • film
  • »
  • ജാക്ക് ഡാനിയേലിന്റെ സംഘട്ടന രംഗങ്ങൾക്ക് മിഴിവേകാൻ പീറ്റർ ഹെയ്‌ൻ എത്തി

ജാക്ക് ഡാനിയേലിന്റെ സംഘട്ടന രംഗങ്ങൾക്ക് മിഴിവേകാൻ പീറ്റർ ഹെയ്‌ൻ എത്തി

Peter Hein arrives for Jack Daniel's action choreography | സ്പീഡ് ട്രാക്ക് സംവിധായകൻ എസ്.എൽ. പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രമാണിത്

ജാക്ക് ഡാനിയേലിന്റെ സെറ്റിൽ പീറ്റർ ഹെയ്‌ൻ

ജാക്ക് ഡാനിയേലിന്റെ സെറ്റിൽ പീറ്റർ ഹെയ്‌ൻ

  • Share this:
    സംഘട്ടന രംഗങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌ൻ ദിലീപ് ചിത്രം ജാക്ക് ഡാനിയേലിന്റെ ആക്ഷൻ രംഗങ്ങൾ ചിട്ടപ്പെടുത്താനായി സെറ്റിൽ എത്തി. സ്പീഡ് ട്രാക്ക് സംവിധായകൻ എസ്.എൽ. പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷൂട്ടിംഗ് പുരോഗമിക്കുന്നു. കെ.പി. വ്യാസൻ ചിത്രം ശുഭരാത്രിക്ക് ശേഷം ദിലീപ് നായക വേഷം ചെയ്യുന്ന ചിത്രം കൂടിയാണ് ജാക്ക് ഡാനിയേൽ. തെന്നിന്ത്യൻ താരം അർജുൻ സർജ്ജ അതിഥി വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അർജുന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ജാക്ക് ഡാനിയേൽ. മോഹൻലാലിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലും അർജുൻ വേഷമിടുന്നുണ്ട്.



    അഞ്ചു കുര്യൻ ആണ് നായിക. മാർച്ച് മാസം ആയിരുന്നു ചിത്രത്തിന്റെ സ്വിച് ഓൺ ചടങ്ങ്. കോടതി സമക്ഷം ബാലൻ വക്കീലാണ് ദിലീപിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പറക്കും പപ്പൻ, ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസർ ഡിങ്കൻ, റാഫി തിരക്കഥയൊരുക്കുന്ന പിക്‌പോക്കറ്റ്, ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം എന്നിവയിൽ ദിലീപ് ഭാഗമാണ്. നാദിർഷ, അരുൺ ഗോപി തുടങ്ങിയവർക്കൊപ്പം ഉള്ള ചിത്രങ്ങളുടെ ചർച്ച നടക്കുകയാണ്. പ്രിയദർശൻ ചിത്രത്തിലും ദിലീപ് വേഷമിടുന്നുണ്ടെന്ന് വാർത്തയുണ്ട്.

    First published: