നടിയെ ആക്രമിച്ച കേസിൽ പരാതിക്കാരിയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നടൻ ദിലീപിന്റെ ഹർജിയിൽ കക്ഷിചേരണം എന്ന് ആവശ്യപ്പെട്ടാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത് എന്നും പരാതിക്കാരി അപേക്ഷയിൽ ആവശ്യപ്പെടുന്നു. തന്റെ സ്വകാര്യതയെ ബാധിക്കുന്ന കാര്യം ആണെന്നും ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തേക്കാം എന്നും സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു.
സ്വകാര്യത മൗലികാവകാശം ആണെന്ന വിധി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. അപേക്ഷക്ക് ഒപ്പം ചില സുപ്രധാന രേഖകളും തെളിവുകളും നടി സുപ്രീം കോടതിയിൽ നൽകിയിട്ടുണ്ട്. മുദ്രവെച്ച കവറിലാണ് ഈ രേഖകൾ സുപ്രീം കോടതിക്ക് കൈമാറിയത്. ജസ്റ്റിസുമാരായ എ.എൻ. ഖാൻവിൽക്കറും ദിനേശ് മഹേശ്വരിയുമാണ് ഹർജി പരിഗണിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor dileep, Actress assault case, Actress attack, Dileep, Dileep controversy, Dileep issue