നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ആരാധകന്റെ നിലത്തു വീണ ഫോൺ എടുത്തുകൊടുത്ത് പൃഥ്വിരാജ്

  ആരാധകന്റെ നിലത്തു വീണ ഫോൺ എടുത്തുകൊടുത്ത് പൃഥ്വിരാജ്

  ഇക്കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജ് പ്രൊഡക്ഷൻസ് കേരളത്തിൽ വിതരണത്തിനെത്തിച്ച രജനികാന്ത് ചിത്രം പേട്ടയുടെ വിജയാഘോഷം കൊച്ചി സരിതാ തിയേറ്ററിൽ നടന്നത്

  Prithviraj, Rajinikanth

  Prithviraj, Rajinikanth

  • Share this:
   പേട്ട വിജയാഘോഷത്തിനിടെ ആരാധകന്റെ നിലത്തു വീണു പോയ മൊബൈൽ ഫോൺ എടുത്തു കൊടുത്ത് പൃഥ്വിരാജ്. ഇക്കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജ് പ്രൊഡക്ഷൻസ് കേരളത്തിൽ വിതരണത്തിനെത്തിച്ച രജനികാന്ത് ചിത്രം പേട്ടയുടെ വിജയാഘോഷം കൊച്ചി സരിതാ തിയേറ്ററിൽ നടന്നത്. വിശിഷ്ട അതിഥിയും ആതിഥേയനുമായ പൃഥ്വിരാജ് ആയിരുന്നു ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ആരാധകർ ചുറ്റും കൂടി നിന്ന് ആഘോഷിക്കവേയാണ് പൃഥ്വിയുടെ കണ്ണിൽ നിലത്തു കിടക്കുന്നയാ മൊബൈൽ ഫോൺ പെടുന്നത്. 'മോനെ, ആരുടെയൊ, ഫോൺ ഒക്കെ പോയിട്ടുണ്ട് കേട്ടോ' പൃഥ്വി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. 'രാജുവേട്ടാ, എൻ്റെ', ഉടൻ തന്നെ കൂട്ടത്തിൽ നിന്നും  ഉടമയുടെ ശബ്ദം ഉയർന്നു വന്നു. ഉടൻ തന്നെ സംഭവം വൈറൽ ആയി ഇന്റർനെറ്റിലുമെത്തി. പക്ഷെ ആ ആരാധകൻ പൃഥ്വിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങുന്നതിനും മുൻപ് ക്യാമറാക്കണ്ണുകൾ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു.   ലിസ്റ്റിൻ സ്റ്റീഫൻ, മാജിക് ഫ്രെയിംസ് എന്നിവരോടൊപ്പം ചേർന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ചിത്രത്തിൻറെ കേരളത്തിലെ വിതരണക്കാരായത്. കേരളത്തിലെ 200ൽ പരം സ്‌ക്രീനുകളിലാണ് പേട്ട പ്രദർശനത്തിനെത്തിയത്. രജനി ചിത്രത്തിൽ മലയാളികൾക്ക് സുപരിചിതരും പ്രിയപ്പെട്ടവരുമായ വിജയ് സേതുപതി, തൃഷ, സിമ്രാൻ, ബോബി സിംഹ തുടങ്ങിയവരും വേഷമിടുന്നുണ്ട്. മലയാളത്തിലെ പ്രിയ ചിത്രമെന്നോണം നിറഞ്ഞ സദസ്സുകളിൽ പേട്ട വിജയകരമായി പ്രദർശിപ്പിക്കപ്പെടുന്നു. കാർത്തിക് സുബ്ബരാജ് ആണ് ചിത്രത്തിൻറെ സംവിധായകൻ. ഈ വർഷത്തിലെ ആദ്യ രജനി ചിത്രമാണ് പേട്ട. പൊങ്കൽ റിലീസ് ആയാണ് തിയേറ്ററുകളിലെത്തിയത്.

   First published: