'കൗതുക വാർത്തകൾ' എന്ന സിനിമയിലെ ഡയലോഗ് ആർക്കാണ് മറക്കാനാവുക? കൊച്ചു മകളെ ഫോണിൽ വിളിച്ചു ശല്യം ചെയ്യുന്ന പൂവാലന് ഫോൺ റിസീവർ പിടിച്ചു വാങ്ങി 'ആരെടാ നാറീ നീ' എന്ന മറുചോദ്യം ചോദിക്കുന്ന അമ്മച്ചിയുടെ വേഷം കൈകാര്യം ചെയ്തത് ഫിലോമിനയാണ്. കൊച്ചു മകളായെത്തിയത് രഞ്ജിനിയും
വർഷങ്ങൾക്കിപ്പുറം ആ കഥാപാത്രത്തിന് മറ്റൊരു ആവിഷ്കാരം നൽകുകയാണ് ആര്ടിസ്റ് പവി ശങ്കർ. പവിയുടെ ഭാവനയിൽ വിരിഞ്ഞ ഫിലോമിന കഥാപാത്രമാണ് ചിത്രത്തിൽ കാണുന്നത്. ആ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കിടുന്നത് നടി റിമാ കല്ലിങ്കലും.
പവി ശങ്കറിന്റെ പിറന്നാൾ ദിനം കൂടി ഒത്തുചേർന്ന വേളയിലാണ് റിമ ഈ ചിത്രം ഫേസ്ബുക് വാളിൽ പ്രതിഷ്‌ഠിക്കുന്നത്. വിവേകശൂന്യരെ പ്രശസ്തരാക്കുന്നതു അവസാനിപ്പിക്കാം എന്ന സന്ദേശത്തോടു കൂടിയാണ് റിമ ഈ പോസ്റ്റ് ഷെയർ ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.