• HOME
  • »
  • NEWS
  • »
  • film
  • »
  • Pink movie | സിനിമാ താരങ്ങൾക്കൊപ്പം 25 ട്രാൻസ്ജെൻഡർ സുന്ദരികൾ; വേറിട്ട പോസ്റ്റർ റിലീസുമായി 'പിങ്ക്'

Pink movie | സിനിമാ താരങ്ങൾക്കൊപ്പം 25 ട്രാൻസ്ജെൻഡർ സുന്ദരികൾ; വേറിട്ട പോസ്റ്റർ റിലീസുമായി 'പിങ്ക്'

ട്രാൻസ്‌ജെൻഡർ ആയ ദയ വിസ്മയയുടെ മൂന്ന് പ്രണയങ്ങളാണ് 'പിങ്ക്' സിനിമയുടെ ഇതിവൃത്തം

പിങ്ക്

പിങ്ക്

  • Share this:
വേറിട്ട പോസ്റ്റർ റിലീസുമായി മലയാള ചിത്രം 'പിങ്ക്' (Pink movie). പ്രശസ്ത സിനിമാതാരങ്ങൾക്കൊപ്പം 25 ട്രാൻസ്ജെൻഡർ സുന്ദരികൾ ചേർന്നാണ് പിങ്ക് സിനിമയുടെ പോസ്റ്റർ ലോഞ്ച് ചെയ്തത്. നടൻ ഇർഷാദ് ഔദ്യോഗികമായി പോസ്റ്റർ ലോഞ്ച് ചെയ്തു. മഞ്ജു വാര്യർ, ആശ ശരത്, ഗുരു സോമസുന്ദരം, മുകേഷ്, സലിം കുമാർ, ഷൈൻ ടോം ചാക്കോ, രഞ്ജു രഞ്ജിമാർ, അൽത്താഫ്, സിത്താര തുടങ്ങി നിരവധിപേർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയും പോസ്റ്റർ ഷെയർ ചെയ്തു.

നവാഗതനായ വിനു വിജയ് കഥയെഴുതി സംവിധാനം ചെയ്യുന്നു. ബ്ലാക്ക് ടിക്കറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിബിൻ നവാസ്, ശരത് ചന്ദ്രൻ, അയൂബ് ഖാൻ എന്നിവർ ചേർന്നാണ് പിങ്ക് നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സ്വരൂപ് ചാക്കോള, ബ്ലാക്ക് ആക്ട്രിസ്.

ട്രാൻസ്‌ജെൻഡർ ആയ ദയ വിസ്മയയുടെ മൂന്ന് പ്രണയങ്ങളാണ് 'പിങ്ക്' സിനിമയുടെ ഇതിവൃത്തം.

മിസ്സ്‌ ട്രാൻസ് ഗ്ലോബൽ ആയ ശ്രുതി സിത്താരയാണ് ദയ യുടെ വേഷം ചെയ്യുന്നത്. നിലവിൽ ആയുഷ്മാൻ ഖുറാനയുടെ ഹിന്ദി സിനിമയുടെ തെലുഗ് റീമേക്കിൽ നായികയായി അഭിനയിക്കുകയാണ്. ശ്രുതിയെ കൂടാതെ, ആക്ടിവിസ്റ്റായ ദയ ഗായത്രി, ജിഷ രജിത്ത്, അരുൺ ജയ് രാജു എന്നിവരാണ് മുഖ്യ കഥാപാത്രങ്ങൾ ചെയ്യുന്നത്.

പിങ്കിന്റെ ഛായാഗ്രഹണം അഭിനന്ദ് സത്യൻ നിർവഹിക്കുന്നു. എഡിറ്റിംഗ്- അയുബ് ഖാൻ, ആർട്ട്- സഹസ് ബാല, കോസ്റ്റ്യൂം- ബബിഷാ കെ. രാജേന്ദ്രൻ, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂർ, ജീവ ബെന്നി; ചീഫ് അസോസിയേറ്റ്- നൗഫസ് നൗഷാദ്, അസോസിയേറ്റ്- ജിഷാദ്, അസിസ്റ്റന്റ് ഡയറക്ടർസ്- അനുരാജ് വിജയൻ, അഭിജിത് ഭട്ടാചാര്യ; പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ, പ്രൊഡക്ഷൻ മാനേജർ- നിജിൻ നവാസ്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.




Also read: Dulquer in King of Kotha | 'കിംഗ് ഓഫ് കൊത്തയിൽ' നിന്നും ദുൽഖർ സൽമാൻ; ഫസ്റ്റ് ലുക്ക്

നടൻ ദുൽഖർ സൽമാൻ (Dulquer Salmaan) നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെർറ്റൈനെർ ചിത്രം 'കിംഗ് ഓഫ് കൊത്ത'യുടെ (King of Kotha) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ദുൽഖർ കെ.ഒ.കെ. ഫസ്റ്റ് ലുക്കിൽ എത്തുന്നത്. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉറപ്പ് തരുന്നു. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസം സീ സ്റ്റുഡിയോയും ചേർന്നാണ്.

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്‌നാട്ടിലെ കാരൈക്കുടിയിൽ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. ദുൽഖറിനൊപ്പം വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'.
Published by:user_57
First published: