നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പുതുമുഖ താരങ്ങളുടെ 'പിപ്പലാന്ത്രി' ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു

  പുതുമുഖ താരങ്ങളുടെ 'പിപ്പലാന്ത്രി' ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു

  Piplantri movie released on Neestream OTT platform | 'പിപ്പലാന്ത്രി' നീസ്ട്രീം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസായി

  പിപ്പലാന്ത്രി

  പിപ്പലാന്ത്രി

  • Share this:
   പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതനായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന 'പിപ്പലാന്ത്രി' നീസ്ട്രീം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസായി. സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ്, ജോൺ ഡമ്പ്ളിയു വർഗ്ഗീസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ കഥ പറയുന്ന ഈ ചിത്രത്തിൽ, തനിക്ക് പിറന്ന പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായി അലയുന്ന ഒരു യുവതിയുടെ യാത്രയും അതിജീവനവുമാണ് ദൃശ്യവത്കരിക്കുന്നത്. മലയാള സിനിമ ഇതുവരെ ചർച്ച ചെയ്യാത്ത ഈ വിഷയം, രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി അവതരിപ്പിക്കുന്നു.

   പെണ്‍ഭ്രൂണഹത്യയുടെ സാമൂഹിക രാഷ്ട്രീയ ചരിത്ര പശ്ചാത്തലത്തിൽ ഒട്ടേറെ വിഷയങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. പെണ്‍കുട്ടികളുടെ ജീവിതവും ആധുനിക ജീവിതത്തിലൂടെ പെണ്‍കുട്ടികളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഗൗരവമേറിയ സാമൂഹിക പ്രശ്നമാണ് പിപ്പലാന്ത്രിയിലൂടെ ദൃശ്യവത്ക്കരിക്കുന്നതെന്ന് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു.

   ബാനർ- സിക്കാ മോർ ഫിലിം ഇന്റർനാഷണൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രൊഫ. ജോണ്‍ മാത്യൂസ്, ക്യാമറ- സിജോ എം. എബ്രഹാം, തിരക്കഥ- ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍, എഡിറ്റർ- ഇബ്രു എഫ്.എക്സ്., ഗാനരചന-ചിറ്റൂര്‍ ഗോപി, ജോസ് തോന്നിയാമല, സംഗീതം- ഷാന്‍റി ആന്‍റണി, ആര്‍ട്ട്- രതീഷ്, കോസ്റ്റ്യൂം ഡിസൈനർ- ബെന്‍സി കെ.ബി., മേക്കപ്പ്- മിനി സ്റ്റൈല്‍മേക്ക്, അസോസിയേറ്റ് ഡയറക്ടർ- സജേഷ് സജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ്- ജോഷി നായര്‍, രാകേഷ് ബാബു, പ്രൊഡക്ഷന്‍ മാനേജര്‍ എ.കെ. വിജയന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രൊ.ജോണ്‍ മാത്യൂസ്, സ്റ്റില്‍സ്- മെഹ്രാജ്. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: Bro Daddy | 'വിത് ആക്ടര്‍ പൃഥ്വിരാജ്'; ബ്രോ ഡാഡിയിലെ പുതിയ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

   മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കികാണുന്നത്. ഇപ്പോഴിതാ പൃഥ്വീരാജും മോഹന്‍ലാലുമുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

   താരങ്ങള്‍ ഒരുമിച്ചുള്ള ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ നല്‍കിയ ക്യാപ്ഷനും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയാണിപ്പോള്‍. 'വിത് ആക്ടര്‍ പൃഥ്വിരാജ്' എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചത്. ഇരുവരും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നായാണ് ചിത്രത്തില്‍ കാണാനാവുക. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തിയത്.

   'മലയാള സിനിമയെ വീഴാതെ താങ്ങി നിര്‍ത്താന്‍ കഴിവുള്ള രണ്ട് തൂണുകള്‍ അത് ഇന്ത്യന്‍ സിനിമയുടേതുമാകുന്ന കാലം അടുത്തുവരുന്നു അഭിനന്ദനങ്ങള്‍, നടനും സംവിധായകനും തമ്മില്‍ നല്ലൊരു കെമിസ്ട്രി ഉണ്ട്, തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാള സിനിമയിലെ രാജുവേട്ടനും ലാലേട്ടനും ഒരുമിക്കുമ്പോള്‍ തീയറ്ററുകളില്‍ മഹാവിസ്മയങ്ങള്‍ തീര്‍ക്കും' എന്നൊക്കെയാണ് കമന്റുകള്‍.

   Summary: Piplantri movie released on Neestream platform
   Published by:user_57
   First published:
   )}