നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വിജയ് ചിത്രം ബിഗിലിനേയും വെറുതെ വിടാതെ തമിഴ് റോക്കേഴ്സ്

  വിജയ് ചിത്രം ബിഗിലിനേയും വെറുതെ വിടാതെ തമിഴ് റോക്കേഴ്സ്

  Piracy plagues Vijay movie Bigil | ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പി ഇന്റർനെറ്റിൽ

  ബിഗിൽ തമിഴ് റോക്കേഴ്‌സിൽ

  ബിഗിൽ തമിഴ് റോക്കേഴ്‌സിൽ

  • Share this:
   ഭാഷയോ ദേശമോ എന്തെന്ന് നോക്കാതെ പുത്തൻ റിലീസുകൾ ചോർത്തി ഇന്റർനെറ്റിൽ ഇടുന്ന തമിഴ് റോക്കേഴ്‌സിന്റെ പിടിയിൽ ഇളയദളപതി ചിത്രം ബിഗിലും. റിലീസ് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ചിത്രം ഇന്റർനെറ്റിൽ എത്തുന്നത്.

   വിജയ് ഇരട്ട വേഷം ചെയ്യുന്ന ചിത്രം 180 കോടിക്കാണ് പൂർത്തിയാക്കിയത്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രം ദീപാവലി റിലീസ് ആയി തിയേറ്ററുകളിലെത്തി. പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രയിംസും ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

   മദ്രാസ് ഹൈക്കോടതി വരെ ഇടപെട്ട്, സർക്കാർ നിരോധിച്ച സൈറ്റാണ് പൈറേറ്റഡ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്, ഇതിനെതിരെ സിനിമാ മേഖലയിൽ നിന്നും ശക്തമായ എതിർപ്പ് ഉയരുന്നുണ്ട്.

   സാഹോ, അവഞ്ചേഴ്‌സ്: എൻഡ് ഗെയിം, സൂപ്പർ 30, ദി ലയൺ കിംഗ്, അലാടിൻ, പേട്ട, വിശ്വാസം... അങ്ങനെ ഒരു നീണ്ട നിറയോളം ചിത്രങ്ങൾ തമിഴ് റോക്കേഴ്‌സിന്റെ പിടിയിൽ അകപ്പെട്ടിട്ടുണ്ട്.

   First published:
   )}