• HOME
  • »
  • NEWS
  • »
  • film
  • »
  • മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം ഫുൾ HD പതിപ്പ് ഓൺലൈനിൽ ലീക്ക് ആയി

മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം ഫുൾ HD പതിപ്പ് ഓൺലൈനിൽ ലീക്ക് ആയി

വിവിധ ടോറന്റ് സൈറ്റുകളിൽ സൗജന്യ HD ഡൗൺലോഡിന് ചിത്രം ലഭ്യമായി

നൻപകൽ നേരത്ത് മയക്കം

നൻപകൽ നേരത്ത് മയക്കം

  • Share this:

    മമ്മൂട്ടി നായകനായ ‘നൻപകൽ നേരത്ത് മയക്കം’ (Nanpakal Nerathu Mayakkam) ജനുവരി 19 ന് തിയറ്ററുകളിൽ റിലീസ് ചെയ്തു. റിലീസ് ചെയ്ത് ഏതാനും മണിക്കൂറുകൾക്ക് ശേഷം ചിത്രം തമിഴ്റോക്കേഴ്‌സ്, ഫിൽമിസില്ല തുടങ്ങിയ ടോറന്റ് സൈറ്റുകളിൽ സൗജന്യ ഡൗൺലോഡ് ചെയ്യാൻ പാകത്തിൽ ഓൺലൈൻ ആയി ചോർന്നു. എസ്. ഹരീഷിന്റെ രചനയിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ജെയിംസ് എന്ന വ്യക്തിയുടെ ജീവിതത്തിലെ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ്.

    Also read: Nanpakal Nerathu Mayakkam review | മമ്മൂട്ടിയുടെ മികച്ച പ്രകടനം കണ്ണു തുറന്നു കാണണം; നൻപകൽ നേരത്ത് മയക്കം

    ടെലിഗ്രാം, Filmyzilla, Movierulez, Tamilrockers തുടങ്ങിയ വിവിധ ടോറന്റ് സൈറ്റുകളിൽ സൗജന്യ HD ഡൗൺലോഡിന് ചിത്രം ലഭ്യമായി. 1080p, 720p, 480p, 360p, 240p, HD റെസൊല്യൂഷനിലാണ് ഡൗൺലോഡ് ചെയ്യാൻ പാകത്തിൽ ലീക്ക് ആയത്. നൻപകൽ നേരത്ത് മയക്കം സൗജന്യ ഡൗൺലോഡ്, നൻപകൽ നേരത്ത് മയക്കം MP4 HD ഡൗൺലോഡ്, നൻപകൽ നേരത്ത് മയക്കം തമിഴ്റോക്കേഴ്സ്, നൻപകൽ നേരത്ത് മയക്കം ടെലിഗ്രാം ലിങ്കുകൾ, നൻപകൽ നേരത്ത് മയക്കം മൂവി ഫ്രീ എച്ച്‌ഡി ഡൗൺലോഡ്, നൻപകൽ നേരത്ത് മയക്കം സൗജന്യ ഡൗൺലോഡ് ലിങ്ക് തുടങ്ങിയ പാറ്റേണിലാണ് ഡൗൺലോഡ് ചെയ്യാനുംവേണ്ടി ചിത്രം എത്തിയത്.

    മമ്മൂട്ടിക്കമ്പനി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡും ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നിർമാണം.

    നൻപകൽ നേരത്ത് മയക്കം കൂടാതെ, മിഷൻ മജ്നു, തുനിവ്‌, വാരിസ്, വീര സിംഹ റെഡ്ഡി, വാൾട്ടർ വീരയ്യ തുടങ്ങിയ സിനിമകളുടെ മോഷണ പതിപ്പും ഇവിടങ്ങളിൽ എത്തിയിരുന്നു.

    Summary: Malayalam film Nanpakal Nerathu Mayakkam starring Mammootty was recently released in theatres. However, the movie continues to be pirated, and high-quality downloads of the film are readily available online in a range of resolutions. Actor Mammootty and director Lijo Jose Pellissery work together for the first time on this movie

    Published by:user_57
    First published: