നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഒറ്റ ലൊക്കേഷനിൽ ഒരുമാസം കൊണ്ട് ഒരു ചിത്രം; 'പ്ലാവില' ഒരുങ്ങുന്നു

  ഒറ്റ ലൊക്കേഷനിൽ ഒരുമാസം കൊണ്ട് ഒരു ചിത്രം; 'പ്ലാവില' ഒരുങ്ങുന്നു

  Plavila is a movie to be shot in one location in a month's time | കോവിഡ് നിബന്ധനകൾക്ക് വിധേയമായി ഒറ്റ ലോക്കേഷനില്‍ അമ്പതില്‍ താഴെ അംഗങ്ങളുമായി ഒരു മാസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാൻ ശ്രമിക്കുന്ന ചിത്രമാണ്

  'പ്ലാവില' സംഘം

  'പ്ലാവില' സംഘം

  • Share this:
   മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം നല്കി ഗിരീഷ് കുന്നമ്മൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്ലാവില'. ജാതിഭ്രാന്തും മതവിദ്വേഷങ്ങളും വ്യക്തി താല്പര്യങ്ങളും നിമിത്തം തകര്‍ന്നു പോകുന്ന കുടുംബ ബന്ധങ്ങളെയും സാമൂഹ്യ ബന്ധങ്ങളെയും സ്നേഹത്തിന്റെയും കരുതലിന്റെയും ചേരുവ കൊണ്ട് തിരിച്ചു പിടിക്കാന്‍, ഗ്രാമ വിശുദ്ധിയും ദേശ പെെതൃകവും ചേര്‍ത്തു പിടിക്കേണ്ടതുണ്ട് എന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന ചിത്രമാണ് 'പ്ലാവില'.

   കെെതപ്രം രചിച്ച ഒരു താരാട്ടു പാട്ടിനും റഫീഖ് അഹമ്മദിന്റെ ഒരു ഗസലിനും പ്രമോദ് കാപ്പാട് എഴുതിയ രണ്ടു ഗ്രാമീണ ഗാനങ്ങൾക്കും സംഗീതം പകരുന്നത് ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രനാണ്. ശ്രീമൂകാംബിക കമ്മ്യൂണിക്കേഷസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ തിരുവനന്തപുരം ആരതി ഇൻ റിക്കോർഡ് സ്റ്റുഡിയോവിൽ വെച്ച് റിക്കോർഡ് ചെയ്തു. പി. ജയചന്ദ്രൻ, ജി. വേണുഗോപാൽ, മധു ബാലകൃഷ്ണൻ, സിത്താര കൃഷ്ണ കുമാർ, ബേബി ശ്രേയ എന്നിവരാണ് ഗായകർ.   കഥ തിരക്കഥ സംഭാഷണം പ്രകാശ് വാടിക്കൽ എഴുതുന്നു. ഛായാഗ്രഹണം: വി.കെ. പ്രദീപ്.

   കോവിഡ് കാല പ്രതിസന്ധി മറികടക്കാന്‍ കോവിഡ് നിബന്ധനകൾക്ക് വിധേയമായി ഒറ്റ ലോക്കേഷനില്‍ അമ്പതില്‍ താഴെ അംഗങ്ങളുമായി ഒരു മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയാക്കുകയെന്നതാണ് ലക്ഷ്യമെന്ന് സംവിധായകന്‍ ഗിരീഷ് കുന്നേല്‍ പറഞ്ഞു.
   Published by:meera
   First published:
   )}