നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'മടങ്ങി വരൂ ഇർഫാൻ'; സുഹൃത്തിനൊപ്പമുള്ള ഓർമ പങ്കുവെച്ച് ദീപിക

  'മടങ്ങി വരൂ ഇർഫാൻ'; സുഹൃത്തിനൊപ്പമുള്ള ഓർമ പങ്കുവെച്ച് ദീപിക

  പികുവാണ് ഇർഫാൻ ഖാനും ദീപികയും ഒന്നിച്ചഭിനയിച്ച ഏക ചിത്രം.

  ഇർഫാൻ ഖാനും ദീപികയും (Image: Deepika/Instagram)

  ഇർഫാൻ ഖാനും ദീപികയും (Image: Deepika/Instagram)

  • Share this:
   അന്തരിച്ച സഹതാരം ഇർഫാൻ ഖാനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് നടി ദീപിക പദുകോൺ. പികു ചിത്രത്തിന്റെ സെറ്റിലുള്ള വീഡിയോയാണ് ദീപിക ഇൻസ്റ്റയിൽ പങ്കുവെച്ചത്. മടങ്ങി വരൂ, ഇർഫാൻ ഖാൻ... എന്ന അടിക്കുറിപ്പോടുകൂടിയാണ് ദീപിക ദൃശ്യം ഷെയർ ചെയ്തിരിക്കുന്നത്.

   ഇർഫാൻ ഖാനും ദീപികയും ഒന്നിച്ചഭിനയിച്ച പികുവിന്റെ ചിത്രീകരണത്തിനിടയിൽ ഇരുവരും ടെന്നീസ് കളിക്കുന്ന വീഡിയോയാണ് നടി ഷെയർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ അഞ്ചാം വാർഷികം.    
   View this post on Instagram
    

   please come back!💔 #irrfankhan


   A post shared by Deepika Padukone (@deepikapadukone) on


   ചിത്രത്തിലെ ലംഹേ ഗുസർ ഗയേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾക്കൊപ്പം ഇർഫാനുമൊന്നിച്ചുള്ള ചിത്രവും കഴിഞ്ഞ ദിവസം ദീപിക പോസ്റ്റ് ചെയ്തിരുന്നു.    
   View this post on Instagram
    

   लम्हे गुज़र गये चेहरे बदल गये हम थे अंजानी राहो में पल में रुला दिया पल में हसा के फिर रह गये हम जी राहो में थोड़ा सा पानी है रंग है थोड़ी सी छावो है चुभती है आँखो में धूप ये खुली दिशाओ में और दर्द भी मीठा लगे सब फ़ासले ये कम हुए ख्वाबो से रस्ते सजाने तो दो यादो को दिल में बसाने तो दो लम्हे गुज़र गये चेहरे बदल गये हम थे अंजानी राहो में थोड़ी सी बेरूख़ी जाने दो थोड़ी सी ज़िंदगी लाखो स्वालो में ढूंधू क्या थक गयी ये ज़मीन है जो मिल गया ये आस्मा तो आस्मा से मांगू क्या ख्वाबो से रस्ते सजाने तो दो यादो को दिल में बसाने तो दो -Piku Rest in Peace my Dear Friend...💔 #rana #piku #bhaskor @shoojitsircar @juhic3 #5yearsofpiku


   A post shared by Deepika Padukone (@deepikapadukone) on


   ചിത്രത്തിൽ ഇരുവർക്കുമൊപ്പം അഭിനയിച്ച അമിതാഭ് ബച്ചനും വൈകാരികമായ കുറിപ്പ് ഇന്നലെ പങ്കുവെച്ചിരുന്നു.

   അമിതാഭ് ബച്ചനും ശ്രീദേവിയും ഒന്നിച്ചഭിനയിച്ച ഹുദാ ഗവാ എന്ന ചിത്രം 28 വർഷം പൂർത്തിയാക്കിയതും ഇന്നലെയായിരുന്നു. വേർപിരിഞ്ഞു പോയ രണ്ട് സഹതാരങ്ങളേയും ഓർത്തുകൊണ്ടായിരുന്നു ബച്ചന്റെ കുറിപ്പ്.

   പികുവാണ് ഇർഫാൻ ഖാനും ദീപികയും ഒന്നിച്ചഭിനയിച്ച ഏക ചിത്രം. ഷൂജിത്ത് സിർക്കാരാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ അഭിനയത്തിന് രാജ്യത്തെ മികച്ച നടനുള്ള പുരസ്കാരം അമിതാഭ് ബച്ചന് ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ദീപികയ്ക്കും നേടിക്കൊടുത്ത ചിത്രമാണ് പികു.
   First published: