നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇന്ന് പ്രധാനമന്ത്രിയുടെ പിറന്നാൾ, ഉണ്ണിയുടെയും; ആശംസകളുമായി ഉണ്ണി മുകുന്ദൻ

  ഇന്ന് പ്രധാനമന്ത്രിയുടെ പിറന്നാൾ, ഉണ്ണിയുടെയും; ആശംസകളുമായി ഉണ്ണി മുകുന്ദൻ

  PM Modi and Unni Mukundan celebrate birthday today | പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസയുമായി ഉണ്ണി മുകുന്ദൻ

  നരേന്ദ്ര മോദി, ഉണ്ണി മുകുന്ദൻ

  നരേന്ദ്ര മോദി, ഉണ്ണി മുകുന്ദൻ

  • Share this:
   ഇന്ന് മലയാള മാസം ഒന്നാം തീയതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാളാണിന്ന്. മോദിക്ക് മാത്രമല്ല, ഇങ്ങ് കേരളത്തിൽ, പ്രേക്ഷകരുടെ പ്രിയ നടൻ ഉണ്ണി മുകുന്ദനും ഇതേ ദിവസമാണ് പിറന്നാളാഘോഷം. സെപ്റ്റംബർ 22നാണ് ജനനമെങ്കിലും, ജന്മനക്ഷത്രമനുസരിച്ച് ഉണ്ണിയുടെ പിറന്നാൾ ഇന്നാണ്. പ്രധാനമന്ത്രിക്ക് ഒരു വീഡിയോയിലൂടെ ഉണ്ണി പിറന്നാൾ ആശംസ അറിയിക്കുന്നു.

   "കൊവിഡ് എന്ന മഹാമാരി ലോകത്തെയാകെ ശ്വാസം മുട്ടിക്കുകയാണ്. അതിർത്തിയിൽ കലുഷിതമായ അവസ്ഥയാണ്. എന്നാൽ ഒരുഘട്ടത്തിലും തളരാതെ, രാജ്യത്തെ മുന്നിൽ നിന്ന് നയിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിജി. അദ്ദേഹത്തിന് എന്റെ എല്ലാവിധത്തിലുള്ള പിറന്നാൾ ആശംസകളും നേരുന്നു," ഉണ്ണിയുടെ വാക്കുകൾ. (വീഡിയോ ചുവടെ)
   View this post on Instagram

   കൊവിഡ് എന്ന മഹാമാരി ലോകത്തെയാകെ ശ്വാസം മുട്ടിക്കുകയാണ്. അതിർത്തിയിൽ കലുഷിതമായ അവസ്ഥയാണ്. എന്നാൽ ഒരുഘട്ടത്തിലും തളരാതെ, രാജ്യത്തെ മുന്നിൽ നിന്ന് നയിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിജി. അദ്ദേഹത്തിന് എന്റെ എല്ലാവിധത്തിലുള്ള പിറന്നാൾ ആശംസകളും നേരുന്നു. ജയ് ഹിന്ദ്.. #HappyBirthdayModiJi 🙏🏼🇮🇳 Wishing our Honourable Prime Minister of India Sri Narendra Damodardas Modi ji a very Happy Birthday!! Jai Hind. @narendramodi — #TeamUM


   A post shared by Unni Mukundan (@iamunnimukundan) on


   കുട്ടിക്കാലത്ത് ഉത്തരേന്ത്യയിൽ വളർന്ന ഉണ്ണി മോദിയെ നേരിൽക്കാണുകയും അദ്ദേഹത്തോടൊപ്പം പട്ടം പറത്തുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഓർമ്മ അദ്ദേഹം ഇപ്രകാരം പങ്കിടുന്നു.

   "മകരസംക്രാന്തി ഉത്സവത്തിൻറെ ഭാഗമായിട്ടായിരുന്നു പട്ടം പറത്തൽ. കുട്ടികളുടെ മത്സരത്തിൽ ഒപ്പം ചേരാനായിരുന്നു മോദിയുടെ വരവ്. ഞങ്ങളുടെ കൂട്ടം അദ്ദേഹത്തോടൊപ്പം ചേർന്ന് ഏറെനേരം പട്ടം പറത്തിയിട്ടുണ്ട്. ജനങ്ങൾക്കൊപ്പം ചെലവിടാൻ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. ആളുകളുമായി ഇടപഴകുന്നതിലും അവരെ തമ്മിൽ അടുപ്പിക്കുന്നതും അദ്ദേഹത്തിന് വലിയൊരു കഴിവുള്ളതായി തോന്നിയിട്ടുണ്ട്," ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ ഉണ്ണി പറഞ്ഞതിങ്ങനെ.

   അടുത്തതായി 'മേപ്പടിയാൻ' എന്ന ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് ഉണ്ണി മുകുന്ദൻ.
   Published by:user_57
   First published:
   )}