'അഭിനന്ദനങ്ങൾ മോദിജി', 'നന്ദി മോഹൻലാൽജി'

PM Narendra Modi sends a reply tweet to actor Mohanlal | തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ചെയ്ത ട്വീറ്റിനാണ് മറുപടി

news18india
Updated: May 24, 2019, 5:47 PM IST
'അഭിനന്ദനങ്ങൾ മോദിജി', 'നന്ദി മോഹൻലാൽജി'
മോഹൻലാൽ, നരേന്ദ്ര മോദി (ഫയൽ ചിത്രം)
  • Share this:
ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയെടുത്ത് രണ്ടാം വരവിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് മോഹൻലാൽ ചെയ്ത ട്വീറ്റിന് മോദിയുടെ മറുപടി. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ചെയ്ത ട്വീറ്റിനാണ് മറുപടിയായി "താങ്ക് യു വെരി മച്ച്‌ മോഹൻലാൽജി" എന്ന ട്വീറ്റ് തിരികെ ലഭിച്ചത്. തനിക്ക് ആശംസയർപ്പിച്ച പ്രമുഖർക്കെല്ലാം തന്നെ നരേന്ദ്ര മോദി നന്ദി പറയുന്നുണ്ട്. എ.ആർ. റഹ്മാൻ, നടൻ മാധവൻ, മേരി കോം, ശില്പ ഷെട്ടി എന്നിങ്ങനെ ആ പട്ടിക നീളുന്നു.ലോക നേതാക്കൾക്കും തലൈവർ രജനികാന്തിനും ശേഷം വൻ വിജയക്കുതിപ്പ് നടത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു നടൻ മോഹൻലാൽ മെയ് 23 വൈകുന്നേരമാണ് അഭിനന്ദന ട്വീറ്റ് പോസ്റ്റ് ചെയ്തത്. "ബഹുമാനപ്പെട്ട നരേന്ദ്രമോദിജി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ" എന്നായിരുന്നു സന്ദേശം. രാഷ്ട്ര തലവന്മാരും, പ്രമുഖ താരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ മോദിയെ അഭിനന്ദിച്ചിരുന്നു.

First published: May 24, 2019, 5:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading