ഇന്റർഫേസ് /വാർത്ത /Film / പാകിസ്ഥാന് താക്കീതുമായി മോദി ചിത്രത്തിൻറെ ട്രെയ്‌ലർ

പാകിസ്ഥാന് താക്കീതുമായി മോദി ചിത്രത്തിൻറെ ട്രെയ്‌ലർ

നരേന്ദ്ര മോദിയായി വിവേക് ഒബ്‌റോയ്

നരേന്ദ്ര മോദിയായി വിവേക് ഒബ്‌റോയ്

PM Narendra Modi movie trailer: "മോദിജി ഒരു പ്രചോദനമാണ്. എന്ത് തീരുമാനിച്ചാലും അതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവും അദ്ദേഹത്തിന്," വിവേക് ഒബ്‌റോയി

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    Trailer of Modi biopic | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ജീവിത ചിത്രം പി.എം. നരേന്ദ്ര മോദിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന കാലവും പ്രതിപാദിക്കുന്നുണ്ട്. തനിക്കു ലഭിച്ച വേഷത്തെപ്പറ്റി നായകൻ വിവേക് ഒബ്‌റോയിക്ക് പറയാനുള്ളത് ഇങ്ങനെ: "മോദിജി ഒരു പ്രചോദനമാണ്. എന്ത് തീരുമാനിച്ചാലും അതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവും അദ്ദേഹത്തിന്. തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിൽ അദ്ദേഹം ഭയക്കുന്നില്ല."

    ചിത്രത്തിൽ മോദിയായി വേഷമിട്ടതിന് ശേഷം നരേന്ദ്ര മോദിയെ എത്രത്തോളം മനസ്സിലാക്കാൻ സാധിച്ചു എന്ന ചോദ്യത്തിനുത്തരം ഇങ്ങനെ. "ഏതാനും കൂടിക്കാഴ്ചകൾക്ക് ശേഷം അദ്ദേഹത്തെ എനിക്കറിയാം എന്ന് തോന്നി. പക്ഷെ ചിത്രം തുടങ്ങിയതിൽ പിന്നെ, സംവിധായകൻ എനിക്ക് കുറെ റിസർച്ച് കാര്യങ്ങൾ കൈമാറി. എൻ്റെ കാര്യം പോട്ടെ, വർഷങ്ങളായി ബന്ധമുള്ളവർക്കു പോലും അദ്ദേഹത്തെ നന്നായി അറിയാമെന്നു തോന്നുന്നില്ല."

    ' isDesktop="true" id="96987" youtubeid="X6sjQG6lp8s" category="film">

    തീർത്തും സാധാരണ ജീവിത സാഹചര്യത്തിൽ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായി ഉയരുകയും, 2014 ലെ തിരഞ്ഞെടുപ്പിലൂടെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി മാറുകയും ചെയ്ത മോദിയുടെ ജീവിത യാത്രയാണ് ചിത്രത്തിന് പ്രതിപാദ്യം. സബർമതി എക്സ്പ്രസിന്റെ കോച്ചിന് ഒരു സംഘം തീയിട്ട ഗോദ്ര ആക്രമണം ചിത്രത്തിനായി പുനരാവിഷ്കരിച്ചിട്ടുണ്ട്.

    മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓമങ്ങ് കുമാറാണ് 'പി.എം. നരേന്ദ്രമോദി' സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്രോയിയുടെ പിതാവ് സുരേഷ് ഒബ്രോയിയും സന്ദീപ്​ സിങ്ങുമാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ലൂസിഫറിലും വിവേക് വേഷമിടുന്നുണ്ട്. ചിത്രം നിശ്ചയിച്ചതിനും ഒരാഴ്ച മുൻപ് തിയേറ്ററുകളിലെത്തും. ഏപ്രിൽ 12 ആയിരുന്നു ആദ്യം പറഞ്ഞിരുന്ന റിലീസ് തിയ്യതി. ഇത് ഏപ്രിൽ 5ലേക്ക് മാറ്റി നേരത്തെ തിയേറ്ററുകളിലെത്തിക്കുകയാണ്.

    First published:

    Tags: Narendra Modi biopic, Omung Kumar director, Omung Kumar PM Narendra Modi movie, PM Narendra Modi biopic, Vivek Oberoi, Vivek Oberoi as Narendra Modi, Vivek Oberoi meets Narendra Modi, Vivek Oberoi to play Narendra Modi