• HOME
  • »
  • NEWS
  • »
  • film
  • »
  • മലയാളത്തിലെ പോക്കറ്റ് മൂവിയായ 'അഞ്ചുകണ്ണൻ' ഡിജിറ്റൽ റിലീസ് ചെയ്യുന്നു

മലയാളത്തിലെ പോക്കറ്റ് മൂവിയായ 'അഞ്ചുകണ്ണൻ' ഡിജിറ്റൽ റിലീസ് ചെയ്യുന്നു

ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഉല്ലാസ് പന്തളമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്

അഞ്ചുകണ്ണൻ

അഞ്ചുകണ്ണൻ

  • Share this:
    മലയാളത്തിൽ നിന്നുമുള്ള പോക്കറ്റ് മൂവിയായ (pocket movie) അഞ്ചുകണ്ണന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഘോഷീസ് പിക്ച്ചേഴ്സിന്റെ ബാനറിൽ വിമൽ ഘോഷ് നിർമിച്ച ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചത് പ്രതീഷ് ലാൽ ആണ്. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഉല്ലാസ് പന്തളമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

    ഷെറിൻ ലാലിന്റെതാണ് തിരക്കഥയും സംഭാഷണവും. കിഷോർ കിച്ചുവാണ് ഛായാഗ്രഹണം. സുരേഷ് കൃഷ്ണയാണ് എഡിറ്റിംഗ് നിർവഹിച്ചത്.

    ബി.ടി. അനിൽ കുമാറിന്റെ വരികൾക്ക് സംഗീതം നൽകിയത് രഘുപതി പൈ. 22 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രം ജൂൺ മാസം പ്രദർശനത്തിനെത്തും. സൈന പ്ലേ, യൂട്യൂബ് എന്നിവ വഴിയാണ് റിലീസ്.

    ഹ്രസ്വചിത്രങ്ങളുടെ മറ്റൊരു രൂപമാണ് പോക്കറ്റ് ഫിലിംസ്.



    Also read: ടൊവിനോ, കല്യാണി ചിത്രം 'തല്ലുമാല' ഓഗസ്റ്റിൽ തിയേറ്റർ റിലീസ്

    നടൻ ടൊവിനോ തോമസ് (Tovino Thomas), കല്യാണി പ്രിയദർശൻ (Kalyani Priyadarshan) എന്നിവർ മുഖ്യ വേഷങ്ങൾ അവതരിപ്പിക്കുന്ന 'തല്ലുമാല' ഓഗസ്റ്റ് മാസം റിലീസ് ചെയ്യും. ഓഗസ്റ്റ് 12 ആണ് റിലീസ് തിയതി.

    മണവാളൻ വസീം എന്നാണ് ടൊവിനോ കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ എത്തുക. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തല്ലുമാല'. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

    ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

    "ഒരേ സമയം ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ചിത്രമാണ് 'തല്ലുമാല'. ഖാലിദിന്റെ മുൻ ചിത്രങ്ങളായ അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമ ഒരു എന്റർടെയ്‌നറാണ്; ഒരു ഉത്സവ ചിത്രം. മുഹ്‌സിൻ്റെ മുൻ സിനിമകളായ വൈറസ്, സുഡാനി ഫ്രം നൈജീരിയ എന്നിവയിൽ നിന്നും ഇത് വ്യത്യസ്തമാണ്. എട്ട് സംഘട്ടന രംഗങ്ങളും എട്ട് ഗാനങ്ങളുമുള്ള സിനിമയാണ് 'തല്ലുമാല',” ചിത്രത്തെക്കുറിച്ച് നിർമ്മാതാവ് പറഞ്ഞതിങ്ങനെ.

    കല്യാണി പ്രിയദർശൻ നായികാ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഒരു യുവാവിന്റെ കോളേജ് കാലഘട്ടം മുതൽ അവന്റെ 30 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കഥ മലബാർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. തലശ്ശേരി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഇതിനു പുറമെ ദുബായി ഷെഡ്യൂളും ഉണ്ട്.

    ഇൻസ്റ്റാ റീലുകൾക്കും വീഡിയോകൾക്കും പ്രശസ്തരായ കുറച്ച് യുവാക്കളും ചില അറബ് അഭിനേതാക്കളും സിനിമയുടെ ഭാഗമായി ഉണ്ടാകും.

    Summary: A pocket film from Malayalam, Anjukannan, is slated for a release in June 2022
    Published by:user_57
    First published: