ഇളയദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ബിഗിൽ കാണാനുള്ള ആവേശത്തിൽ തങ്ങളുടെ ബൈക്കുകൾ അപ്രത്യക്ഷമായതിൽ ഞെട്ടി ആരാധകർ. കൊട്ടാരക്കരയിലാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയത്.
കൊട്ടാരക്കരയിലെ തിയേറ്ററിൽ വിജയ് ചിത്രം കാണാനെത്തിയവരുടെ ബൈക്കുകളാണ് പോലീസ് കൊണ്ടുപോയത്. പുലർച്ചെ ഷോ കാണാനെത്തിയവരുടെ റോഡിന്റെ സൈഡിൽ പാർക്ക് ചെയ്ത ബൈക്കുകളാണ് കസ്റ്റഡിയിൽ എടുത്തത്. പുത്തൂർ റോഡിൽ ചന്തമുക്ക് ജംക്ഷനിൽ ഗതാഗത തടസ്സം സൃഷ്‌ടിക്കുന്ന തരത്തിൽ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തതിനാണ് പോലീസ് നടപടി ഉണ്ടായത്.
റൂറൽ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം 30 ബൈക്കുകളാണ് പിടിച്ചെടുത്തത്. വാഹന ഉടമകൾ പിഴ അടച്ചതിനു ശേഷം രേഖകൾ ഹാജരാക്കിയ വാഹനങ്ങൾ പോലീസ് വിട്ടുനൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bigil film, Bigil movie, FDFS, Ilayathalapathy Vijay