സിനിമയിലെ പൊലീസുകാരെ കണ്ട് ജീവിതത്തിലെ പോലീസുകാർ ചെയ്താലോ? ഇങ്ങനെയൊക്കെ ഇരിക്കും, അല്ലേ? മമ്മൂട്ടി ചിത്രം ഉണ്ടയുടെ ഫസ്റ്റ് ലുക് കണ്ട് അതുപോലെ അനുകരിച്ച പോലീസുകാരാണ് ഈ ചിത്രത്തിൽ. വിഷു ദിനത്തിൽ പുറത്തു വന്ന ഫസ്റ്റ് ലുക്കിൽ മമ്മൂട്ടി ഉൾപ്പെടുന്ന പോലീസുകാരുടെ സംഘം ചേർന്ന് ഒരു പോലീസ് വാഹനം തള്ളി നീക്കുന്ന രംഗമാണ് പുറത്തു വന്നത്. അത് പോലെ പോലീസ് വാനിന്റെ ഒരു വശത്തു നിന്നും വാഹനം തള്ളി നിൽക്കുന്ന പോലീസ് നിരയാണ് അനുകരണ പോസ്റ്ററിൽ ഉള്ളത്.
ഖാലിദ് റഹ്മാൻ കഥയും ഹർഷദ് തിരക്കഥയും എഴുതിയ ചിത്രത്തിൽ കേരളത്തിൽ നിന്നും ഉത്തരേന്ത്യയിലെ നക്സൽ പ്രദേശത്തു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പോലീസുകാർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് പ്രതിപാദ്യം. ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമാവുമുണ്ടാവുക. ജിഗർദണ്ടയിൽ ക്യാമറ ചലിപ്പിച്ച ഗ്വെമിക് യൂ. ആരിയാണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. ബോളിവുഡിൽ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തുക. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.
ഷൈൻ ടോം ചാക്കോ, ആസിഫ് അലി, വിനയ് ഫോർട്ട് എന്നിവരും പോലീസ് വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അർജുൻ അശോകൻ, ദിലീഷ് പോത്തൻ, അലെൻസിയർ എന്നിവരാണ് മറ്റഭിനേതാക്കൾ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.