നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പുതുമുഖങ്ങളുമായി മലയാള ചിത്രം 'നൃത്തം'; സിനിമയുടെ സ്വിച്ചോൺ കഴിഞ്ഞു

  പുതുമുഖങ്ങളുമായി മലയാള ചിത്രം 'നൃത്തം'; സിനിമയുടെ സ്വിച്ചോൺ കഴിഞ്ഞു

  'നൃത്തം' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും കടമക്കുടിയിൽ വെച്ച് നടന്നു

  നൃത്തം സ്വിച്ചോൺ

  നൃത്തം സ്വിച്ചോൺ

  • Share this:
   ഷാരുഖ് ഷാജഹാൻ, റഫീഖ് ചൊക്ലി, ഫൈസൽ, എൻ.സി മോഹൻ, കിജൻ രാഘവൻ, ബാബു മണപ്പള്ളി, ലതാ ദാസ്, ബെന്ന ജോൺ, വിസ്മയ എന്നീ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ബിജു സി. കണ്ണൻ സംവിധാനം ചെയ്യുന്ന 'നൃത്തം' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും കടമക്കുടിയിൽ വെച്ച് നടന്നു.

   സൗണ്ട് ഓഫ് ആർട്ട്സിന്റെ ബാനറിൽ സന്തോഷ് അമ്പാട്ട്, സവാദ് ആലുവ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

   രഞ്ജിത്ത് ദിവാൻ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. സന്തോഷ് അമ്പാട്ടിന്റെ കഥയ്ക്ക് സന്തോഷ് അമ്പാട്ട്, എം. മജു രാമൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.

   സന്തോഷ് അമ്പാട്ടിന്റെ വരികൾക്ക് രാഹുൽ ചുമപ്പാട്ട് സംഗീതം പകരുന്നു. എഡിറ്റർ- മുകേഷ് മുരളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷാജി കോഴിക്കോടൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി ഒലവക്കോട്, സ്റ്റിൽസ്-ശ്യാംസ്.

   അതിജീവനത്തിനായി നീതിക്കു വേണ്ടി പോരാടുന്ന നിസ്സഹായയായ ഒരു പെൺകുട്ടിയുടെ ഹൃദയസ്പർശിയായ കഥ പറയുന്ന 'നൃത്തം' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ 20ന് കായംകുളത്ത് ആരംഭിക്കും. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: Signature movie | അട്ടപ്പാടിയുടെ കഥയുമായി 'സിഗ്നേച്ചർ' ചിത്രീകരണം ആരംഭിച്ചു

   മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന 'സിഗ്നേച്ചർ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം അട്ടപ്പാടിയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചു. സാൻജോസ് ക്രിയേഷൻസിൻ്റെ ബാനറിൽ ലിബിൻ പോൾ അക്കര, അരുൺ വർഗീസ് തട്ടിൽ, ജെസി ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും സി.എം.ഐ. വൈദികനായ ഫാദർ ബാബു തട്ടിൽ എഴുതുന്നു.

   അട്ടപ്പാടിയിലെ ആദിവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങളും അതിനെതിരെയുള്ള പോരാട്ടവുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ആക്ഷനും പ്രതികാരത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ 'ഷിബു', 'ബനാർഘട്ട' എന്നീ സിനിമകളിൽ  മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച കാർത്തിക് രാമകൃഷ്ണൻ, ശിക്കാരി ശംഭു ഫെയിം ആൽബി പഞ്ഞിക്കാരൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.

   ടിനി ടോം, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, അഖില, നിഖിൽ തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയതാരങ്ങൾക്കൊപ്പം  അട്ടപ്പാടിയിലെ കട്ടേക്കാട് ഊരിലെ മൂപ്പനായ തങ്കരാജ് മാഷും മറ്റു ഗോത്ര നിവാസികളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 'അയ്യപ്പനും കോശിയും' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നാഞ്ചിയമ്മയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

   Summary: Switch-on ceremony of the Malayalam movie Nrutham performed. The film has a set of newcomers on board. The ceremony was held at Kadamakkudy. Biju C. Kannan is directing Nrutham movie
   Published by:user_57
   First published:
   )}