നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Indrans | നായകൻ ഇന്ദ്രൻസ്; 'വാമനൻ' സിനിമയുടെ പൂജയും സ്വിച്ചോൺ കർമ്മവും പൂർത്തിയായി

    Indrans | നായകൻ ഇന്ദ്രൻസ്; 'വാമനൻ' സിനിമയുടെ പൂജയും സ്വിച്ചോൺ കർമ്മവും പൂർത്തിയായി

    Pooja and switch on function of Indrans movie Vamanan | ഹൊറർ സൈക്കോ ത്രില്ലർ ചിത്രമാണ് 'വാമനൻ'

    പൂജാവേളയിലെ ചിത്രം

    പൂജാവേളയിലെ ചിത്രം

    • Share this:
      ഇന്ദ്രൻസ് (Indrans) നായകനായി നവാഗതനായ എ.ബി. ബിനിൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'വാമനൻ' (Vamanan movie) എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം കടവന്ത്ര കൊലയ്ക്കു ഭഗവതി ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്നു. സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സീമ ജി. നായർ ആദ്യ ക്ലാപ്പടിച്ചു.

      മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ.ബി., സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ് ഏറേ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

      നെൽസൺ, അരുൺ, ജെറി, കലാന്തൻ ബഷീർ, സെബാസ്റ്റ്യൻ, ജോർജ്ജ്, മനു, ദിൽഷ, പ്രഗ്യാ, ആദിത്യ, സീമ ജി. നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. അരുൺ ശിവൻ ഛായഗ്രഹണം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് നിതിൻ ജോർജ്ജ് സംഗീതം പകരുന്നു.

      എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രഘു വേണുഗോപാൽ, രാജീവ് വാര്യർ. പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, കല- നിധിൻ എടപ്പാൾ, മേക്കപ്പ്- അഖിൽ ടി. രാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രജീഷ് പ്രഭാശൻ.

      ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലി ചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയായ ഹൊറർ സൈക്കോ ത്രില്ലർ ചിത്രമാണ് 'വാമനൻ'.

      നവംബർ 28ന് കുട്ടിക്കാനത്ത് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.



      Also read: തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ മരക്കാർ; ടീസർ കാണാം

      മോഹന്‍ലാലിനെ (Mohanlal) പ്രധാന കഥാപാത്രമാക്കി പ്രിയദര്‍ശന്‍ (Priyadarshan) സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം (Marakkar : Lion of The Arabian Sea) എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ടീസർ (Teaser) പുറത്ത്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തുവന്നതാണെങ്കിലും കോവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയെ തുടർന്ന് ചിത്രം റിലീസ് ചെയ്യുന്ന തീയതി നീണ്ടുപോവുകയുമായിരുന്നു. ഇപ്പോൾ ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ ചിത്രം റിലീസ് ആവാൻ ഒരുങ്ങി നിൽക്കവെയാണ് പുതിയ ടീസറുമായി അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്.

      നിരധി വിവാദങ്ങള്‍ക്കൊടുവിലാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കുന്നതിനുള്ള ധാരണയായത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.

      രണ്ടര വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
      Published by:user_57
      First published:
      )}