• HOME
  • »
  • NEWS
  • »
  • film
  • »
  • Chiyaan 61 | കട്ടത്താടി ലുക്കിൽ ചിയാൻ വിക്രം; 'ചിയാൻ 61ൽ' പാ. രഞ്ജിത്തുമായി കൈകോർക്കുന്നു

Chiyaan 61 | കട്ടത്താടി ലുക്കിൽ ചിയാൻ വിക്രം; 'ചിയാൻ 61ൽ' പാ. രഞ്ജിത്തുമായി കൈകോർക്കുന്നു

Chiyaan 61 | പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്

ചിയാൻ 61

ചിയാൻ 61

  • Last Updated :
  • Share this:
    ചിയാൻ വിക്രമും (Chiyaan Vikram) പാ. രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രം ചിയാൻ61ന്റെ (Chiyaan 61) പൂജ ചടങ്ങുകൾ കഴിഞ്ഞു. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ.ഇ. ജ്ഞാനവേൽരാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നീണ്ട മുടിയും കട്ടത്താടിയുമായി കാണപ്പെട്ട ചിയാൻ വിക്രം ചിത്രത്തിനായി തയാറെടുത്ത പുതിയ ലുക്കിൽ ആണെന്നാണ് സൂചന.



    തമിഴിലെ ഹിറ്റ് മേക്കർ ജി.വി. പ്രകാശ്കുമാർ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ.കെ. ചിത്രസംയോജനവും നിർവ്വഹിക്കുന്നു. എസ്.എസ്. മൂർത്തിയാണ് കലാ സംവിധായകൻ. കെ.ജി.എഫ്., കമലഹാസൻ ചിത്രം 'വിക്രം', എന്നിവക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപ് അറിവ് ആണ് ആക്ഷൻ- കൊറിയോഗ്രഫി. പി.ആർ.ഒ. - ശബരി.

    ഇനി കോബ്രയിൽ

    വ്യത്യസ്ത ഗെറ്റപ്പുകളുമായി ചിയാൻ വിക്രം എത്തുന്ന സിനിമയാണ് 'കോബ്ര' ഇമൈകൾ നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനായ ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോബ്ര'. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമിക്കുന്ന ചിത്രത്തിൽ KGFലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായികാ വേഷത്തിൽ എത്തുന്നത്.

    ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനോടൊപ്പം മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

    ലിറിക്കൽ വീഡിയോയിൽ നിന്നുള്ള സ്റ്റില്ലുകൾ ചിത്രത്തിലെ വിക്രമിന്റെ ചില പ്രധാന ഗെറ്റപ്പുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളെ ഉണർത്തുന്നു. വിക്രം ഒന്നിലധികം ലുക്കിൽ അവതരിക്കുന്ന ആക്ഷൻ ത്രില്ലറിൽ നടൻ ഒരു പ്രതിഭാധനനായ ഗണിതശാസ്ത്രജ്ഞനായും വേഷംമാറിയ ഒരു കലാകാരനായും അഭിനയിക്കുന്നുണ്ട്.

    വിക്രമിന് ഹൃദയാഘാതം ഉണ്ടായി എന്ന് അഭ്യൂഹം പരന്ന ശേഷം അദ്ദേഹം ആദ്യമായി പ്രത്യക്ഷപ്പെട്ടത് 'കോബ്ര'യുടെ മ്യൂസിക് ലോഞ്ച് ചടങ്ങിനായിരുന്നു.

    Summary: Chiyaan Vikram to associate with Pa Ranjith for his next movie tentatively titled 'Chiyaan 61'. He sported a thick beard and long hair look, supposedly for the character in the new movie. Vikram is awaiting the release of his next movie 'Cobra'
    Published by:user_57
    First published: