• HOME
  • »
  • NEWS
  • »
  • film
  • »
  • Pooja Hegde| ഇതാണ് ഞങ്ങളുടെ പ്രേരണ; പൂജ ഹെഗ്ഡെയ്ക്ക് പിറന്നാൾ ആശംസയുമായി 'രാധേ ശ്യാം' അണിയറ പ്രവർത്തകർ

Pooja Hegde| ഇതാണ് ഞങ്ങളുടെ പ്രേരണ; പൂജ ഹെഗ്ഡെയ്ക്ക് പിറന്നാൾ ആശംസയുമായി 'രാധേ ശ്യാം' അണിയറ പ്രവർത്തകർ

രാധാ കൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം പേര് സൂചിപ്പിക്കുന്നതു പോലെ പ്രണയകഥയാണ് പറയുന്നത്.

Pooja Hegde

Pooja Hegde

  • Last Updated :
  • Share this:
    ഇന്ന് തെന്നിന്ത്യൻ നടി പൂജ ഹെഗ്ഡെയ്ക്ക് മുപ്പതാം പിറന്നാൾ. നടിയുടെ ഏറ്റവും പുതിയ ചിത്രമായ രാധേ ശ്യാമിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ പ്രേരണ എന്ന കഥാപാത്രത്തെയാണ് പൂജ ഹെഗ്ഡേ അവതരിപ്പിക്കുന്നത്.

    സ്കാർഫ് ധരിച്ച് പാസഞ്ചർ ട്രെയിനിൽ ഇരിക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. രാധാ കൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം പേര് സൂചിപ്പിക്കുന്നതു പോലെ പ്രണയകഥയാണ് പറയുന്നത്.



    ഭാഗ്യശ്രീ, മുരളി ശർമ, സച്ചിൻ കെദേക്കർ, പ്രിയദർശി, സേശ ഛേദ്രി, കുണാൽ റോയ് കപൂർ സത്യൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കിന് പുറമേ, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.

    You may also like: പ്രണയനായകനായി പ്രഭാസ് വീണ്ടും; ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

    യൂറോപ്പിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കോവിഡ‍ിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ചിത്രീകരണം അടുത്തിടെയാണ് പുനാരാരംഭിച്ചത്. അടുത്ത വർഷമായിരിക്കും സിനിമ തിയേറ്ററുകളിൽ എത്തുക.

    സാഹോയ്ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് രാധേ ശ്യാം. അല്ലു അർജുൻ നായകനായ സൂപ്പർഹിറ്റ് ചിത്രം അലൈ വൈകുണ്ഡപുരം ലോ ആണ് പൂജ ഹെഗ്ഡെ അവസാനം അഭിനയിച്ച ചിത്രം.
    Published by:Naseeba TC
    First published: