തിരുവനന്തപുരം പൂജപ്പുരയുടെ മുഖമുദ്രയായിരുന്ന നടൻ പൂജപ്പുര രവി (Poojappura Ravi) ഇനി അവിടെയുണ്ടാവില്ല. മറയൂരിലെ മകളുടെ അടുത്തേക്ക് താമസം മാറുകയാണ് അദ്ദേഹം. പൂജപ്പുരയിലെ കുടുംബവീടിനു സമീപത്തായി 40 വർഷങ്ങൾക്ക് മുൻപ് പണിതീർത്ത വീട്ടിലായിരുന്നു ഇതുവരെ.
മകൾ ലക്ഷ്മി മറയൂരിലാണ് താമസം. മകൻ യു.കെയിലേക്ക് പോകുന്നു. മരുമകൾ വളരെ മുൻപേ അവിടെയാണ്. വേലുത്തമ്പി ദളവ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പൂജപ്പുര രവിയുടെ യഥാർത്ഥ പേര് രവീന്ദ്രൻ എന്നാണ്. മലയാള സിനിമാ, സീരിയൽ മേഖലകളിൽ സജീവമായിരുന്ന പൂജപ്പുര രവിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സഹപ്രവർത്തകർ ആദരിച്ചു.
View this post on Instagram
‘പൂജപ്പുര നിന്നും മറയൂരിലേക്ക് താമസം മാറി പോകുന്ന മുതിർന്ന നാടക, സിനിമ, സീരിയൽ നടനായ പൂജപ്പുര രവി ചേട്ടനെ ഭവനത്തിൽ എത്തി യാത്രമംഗളങ്ങൾ അറിയിച്ചു. എന്നോടൊപ്പം ആത്മ (അസോസിയേഷൻ ഓഫ് മലയാളം മീഡിയ ആർട്ടിസ്‌റ്സ്) ഭരണസമിതി അംഗങ്ങളായ പൂജപ്പുര രാധാകൃഷ്ണൻ, രാജ്‌കുമാർ, അഷ്‌റഫ് പേഴുംമൂട് എന്നിവരും ഉണ്ടായിരുന്നു. ഒപ്പം ആത്മയുടെ പേരിൽ ഒരു സ്നേഹോപഹാരവും അദ്ദേഹത്തിന് നൽകി. ഞങ്ങൾ പടിയിറങ്ങി,’ പൂജപ്പുര രവിയെ സന്ദർശിച്ച ശേഷം കിഷോർ സത്യാ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നേരത്തെ കെ. മുരളീധരൻ എം.പി. അദ്ദേഹത്തെ വീട്ടിലെത്തി ആദരിച്ചിരുന്നു.
Summary: Actor Poojapura Ravi is set to relocate from Thiruvananthapuram to Marayur where his daughter resides. The actor was given a farewell by fellow actors
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.