വർഷം 1997. അന്ന് ടെലിവിഷൻ ആങ്കറായി പതിയെ മലയാളി പ്രേക്ഷകർക്കിടയിലേക്കു കടന്നു വന്ന കോളേജ് കുമാരിയായിരുന്നു പൂർണ്ണിമ ഇന്ദ്രജിത് അഥവാ പൂർണ്ണിമ മോഹൻ. വർഷം 22 കഴിഞ്ഞപ്പോൾ ആ പഴയ ഓർമ്മച്ചിത്രം തെരഞ്ഞെടുത്ത് പ്രേക്ഷകർക്കായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയാണ് പൂർണ്ണിമ. അന്നത്തെ മാഗസിൻ കവറിലെ സുന്ദരി ഇന്ന് സിനിമാ താരത്തിന്റെ ഭാര്യയും താര കുടുംബത്തിലെ മരുമകളും ഡിസൈനറും അഭിനേത്രിയും അഭിനയ പാരമ്പര്യം പിന്തുടരുന്ന രണ്ട് പെണ്മക്കളുടെ അമ്മയും ഒക്കെയായി. പൂർണ്ണിമയുടെ ഓർമ്മകളിലേക്ക്.
"അന്നെനിക്ക് 18 വയസ്സ്. കോളേജിൽ ആദ്യ വർഷം. 22 വർഷം കഴിഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയക്കും സ്മാർട്ട് ഫോണിനും മുൻപുള്ള പൂർണ്ണിമ മോഹൻ. കനത്തിൽ വരച്ച കൺപീലികൾ അനക്കി ക്യാമറക്കു മുൻപിൽ ഇമ ചിമ്മാൻ ശ്രമിച്ച എന്നെക്കുറിച്ചുള്ള ഓർമ്മകൾ ഇപ്പോഴുമുണ്ട്," പൂർണ്ണിമ കുറിക്കുന്നു.
വിവാഹവും കുട്ടികളും ഫാഷൻ ലോകവും എല്ലാം ചേർന്ന്, പൂർണ്ണിമ അഭിനയ ജീവിതത്തിൽ നിന്നും ഒരു നീണ്ട ഇടവേളയെടുത്തു. വർഷങ്ങൾക്കിപ്പുറം ഭർത്താവ് ഇന്ദ്രജിത് വേഷമിട്ട വൈറസിലൂടെ തിരിച്ചു വരവും നടത്തി. ഇനി പുറത്തിറങ്ങാൻ പോകുന്ന തുറമുഖമാണ് പൂർണ്ണിമയുടെ അടുത്ത ചിത്രം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indrajith, Poornima, Poornima Indrajith, Pranaah by Poornima Indrajith