• HOME
  • »
  • NEWS
  • »
  • film
  • »
  • നിങ്ങൾ മക്കളെ ഇഷ്ടമുള്ളത് ധരിക്കാൻ അനുവദിക്കുന്ന അമ്മയാണോ? പൂർണ്ണിമ ഇന്ദ്രജിത്തിന്റെ മറുപടി ഇങ്ങനെ

നിങ്ങൾ മക്കളെ ഇഷ്ടമുള്ളത് ധരിക്കാൻ അനുവദിക്കുന്ന അമ്മയാണോ? പൂർണ്ണിമ ഇന്ദ്രജിത്തിന്റെ മറുപടി ഇങ്ങനെ

Poornima Indrajith's reply to a question on her daughter's selection of clothes | ഫാഷൻ ഡിസൈനറും നടിയും രണ്ടു പെൺകുട്ടികളുടെ അമ്മയുമായ പൂർണ്ണിമ ഇന്ദ്രജിത്തിന്റെ പക്കൽ മറുപടിയുണ്ട്

പൂർണിമയും മകൾ പ്രാർത്ഥനയും

പൂർണിമയും മകൾ പ്രാർത്ഥനയും

  • Share this:
    ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സിനിമാ അഭിനയ രംഗത്തു മടങ്ങി വന്നിരിക്കുകയാണ് പൂർണ്ണിമ ഇന്ദ്രജിത്. പ്രേക്ഷകർക്കറിയാം അഭിനേതാവ് മാത്രമല്ല, മറ്റു പല രംഗങ്ങളിലും തിളങ്ങിയ വ്യക്തി കൂടിയാണ് പൂർണ്ണിമ. ഈ ഇടവേളക്കാലത്ത് ഒരു നല്ല അമ്മയും ഭാര്യയും എന്ന നിലയിൽ മാത്രമല്ല, മികച്ച ഒരു ഫാഷൻ ഡിസൈനർ എന്ന നിലയിലും പൂർണ്ണിമ തിളങ്ങി. പൂർണ്ണിമയുടെ സ്വന്തം ലേബലായ 'പ്രണാ' സെലിബ്രിറ്റികളുടെ ഇടയിലും വെള്ളിത്തിരയിലും ഫാഷൻ ലോകത്തും പ്രിയപ്പെട്ട ബ്രാൻഡായി മാറിയിരിക്കുന്നു.

    ഇൻസ്റാഗ്രാമിലെ നിറ സാന്നിധ്യമായ സെലിബ്രിറ്റികളുടെ കൂട്ടത്തിൽ ഒരാളാണ് പൂർണ്ണിമയും. താൻ വ്യക്തിമുദ്ര പതിപ്പിച്ച രംഗങ്ങളിലെയും കുടുംബത്തിൻറെയും ഒപ്പമുള്ള നിമിഷങ്ങൾ പകർത്തി പൂർണ്ണിമ ഇവിടെ പോസ്റ്റ് ചെയ്യാറുണ്ട്. ഭർത്താവ് ഇന്ദ്രജിത്തും മക്കളായ പ്രാർത്ഥനയും നക്ഷത്രയും അമ്മായി മല്ലിക സുകുമാരനും, സ്വന്തം അച്ഛനും അമ്മയും അനുജത്തിയും അവരുടെ കുടുംബവും എന്നിങ്ങനെ പോകുന്നു പൂർണ്ണിമ വിശേഷം പങ്കു വയ്ക്കുന്നവരുടെ നിര.

    എന്നാൽ ഇപ്പോൾ പ്രേക്ഷകർക്കും സംവദിക്കാനായി പൂർണ്ണിമ ഒരുക്കിയ ഇടത്തിൽ ഉയർന്ന ചോദ്യങ്ങളിൽ ഒന്നാണിത്. "മക്കളെ ഇഷ്‌ടമുള്ളത് ധരിക്കാൻ അനുവദിക്കുന്ന കൂൾ മമ്മിയാണോ നിങ്ങൾ" എന്നായിരുന്നു ഒരാൾക്ക് അറിയേണ്ടിയിരുന്നത്.

    പക്ഷെ പൂർണ്ണിമയുടെ മറുപടി വസ്ത്രധാരണത്തെ പറ്റിയേ അല്ല. "ഞാൻ അവരുടെ ചിന്താഗതിയാണ് ശ്രദ്ധിക്കുന്നത്, വസ്ത്രങ്ങളല്ല. നിങ്ങളുടെ അന്തസ്സും മൂല്യങ്ങളും ചിന്തയിലാണ് ഉണ്ടാവേണ്ടത്. നിങ്ങൾ നിങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കുന്നതും അങ്ങനെത്തന്നെയാവണം," ഒരു സ്മൈലിയോട് കൂടി പൂർണ്ണിമ മറുപടി നൽകി.



    First published: