സണ്ണി ലിയോണി കഴിഞ്ഞാൽ പ്രേക്ഷക ലക്ഷങ്ങളെക്കൊണ്ട് ആരാധക വൃന്ദം മെനഞ്ഞെടുത്ത നടിയാണ് ഗ്ലാമർ താരം മിയ ഖലീഫ. 26കാരിയായ മിയയുടെ വിവാഹം ഉറപ്പിച്ച വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സ്വീഡനിൽ ഷെഫാണ് വരൻ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗ്. വിവാഹ നിശ്ചയം കഴിഞ്ഞു. വളരെ വ്യത്യസ്ത രീതിയിലാണ് റോബർട്ട് മിയയെ പ്രൊപ്പോസ് ചെയ്തത്. വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ നിറച്ച പാത്രത്തിനുള്ളിൽ ഒളിപ്പിച്ച രീതിയിലായിരുന്നു മിയ്ക്കുള്ള മോതിരം. ഇതേതാണ്ട് വിഴുങ്ങും എന്ന മട്ടിലായപ്പോൾ, തന്റെ മനസ്സിലെ പ്രണയം തുറന്നു പറഞ്ഞു റോബർട്ട്.
ലെബനീസ് -അമേരിക്കൻ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടർന്ന് പോൺ രംഗം വിട്ട് സ്പോർട്സ് ഷോയുടെ അവതാരകയായി മാറി. ഒരു അടുത്ത് വിഡിയോയിൽ ഹിജാബ് ധരിച്ചെത്തിയതും വിശുദ്ധ മറിയത്തിന്റെ വേഷത്തിൽ എത്തിയതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പോൺ ഹബ് എന്ന അഡൾട് വെബ്‌സൈറ്റിലെ ഏറ്റവും ഡിമാൻഡ് ഉള്ള താരമായിരുന്നു മിയ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Adult star, Celebrity, Celebrity wedding, Mia Khalifa, Sunny Leone