ഇന്റർഫേസ് /വാർത്ത /Film / ബഹുഭാഷാ ആന്തോളജി ചിത്രം 'ഗമന'ത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ബഹുഭാഷാ ആന്തോളജി ചിത്രം 'ഗമന'ത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഗമനം പോസ്റ്റർ

ഗമനം പോസ്റ്റർ

Poster from multi-lingual movie Gamanam is out | നിത്യ മേനോൻ അതിഥി വേഷത്തില്‍ എത്തുന്ന സിനിമയാണ്

  • Share this:

ബഹുഭാഷാ ആന്തോളജി ചിത്രം 'ഗമന'ത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ശ്രിയ ശരണാണ് ചിത്രത്തിൽ  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ രണ്ട് കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. അഭിനേതാക്കളായ ശിവ കണ്ടുകുറിയും പ്രിയങ്ക ജവാൽക്കറും അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. അലി , സാറ എന്ന ദമ്പതികളായാണ് ഇരുവരും സിനിമയിലെത്തുന്നത്. ഗമനത്തിന്റെ മലയാളം പോസ്റ്റർ ചുവടെ:

നവാഗതനായ സുജാന റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുൻപ് ചിത്രത്തിലെ മറ്റൊരു നായികയായ ശ്രിയ ശരണിന്റെ ക്യാരക്ടര്‍ പോസ്റ്ററും റിലീസ് ചെയ്തിരുന്നു. മൂന്ന് കഥകൾ പറയുന്ന ഒരു ആന്തോളജി ചിത്രമാണ് 'ഗമനം' എന്ന് നേരത്തേ സംവിധായിക വ്യക്തമാക്കിയിരുന്നു.

സജീവ അഭിനയരംഗത്ത് നിന്നും ഇടവേളയെടുത്തിരിക്കുന്ന ശ്രിയ ശരൺ വിവാഹ ശേഷം ഭർത്താവിനൊപ്പം വിദേശത്താണ്. ശ്രിയയുടെ മടങ്ങിവരവ് എന്ന നിലയിലും സിനിമയ്ക്ക് പ്രാധാന്യമുണ്ട്.

സംഗീതം ഒരുക്കിയത് ഇളയരാജ. ജ്ഞാന ശേഖർ വി.എസ്. ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. സംവിധായകനായ സുജാന റാവു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

തെന്നിന്ത്യന്‍ നായിക നിത്യ മേനോൻ ചിത്രത്തിൽ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഗായിക ശൈലപുത്രി ദേവി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നിത്യ മേനോൻ എത്തുന്നത്. ഈ വേഷത്തിലെ നിത്യയുടെ ലുക്ക് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു.

2019ൽ പുറത്തിറങ്ങിയ പ്രാണയിലാണ് നിത്യ മേനോനെ ഏറ്റവും ഒടുവിലായി മലയാള സിനിമയിൽ കണ്ടത്. 'തത്സമയം ഒരു പെൺകുട്ടി' ഒരുക്കിയ ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത കോളാമ്പി എന്ന സിനിമയിലും നിത്യ നായികയാണ്.

First published:

Tags: Gamanam movie, Nithya menen, Shriya Saran