• HOME
  • »
  • NEWS
  • »
  • film
  • »
  • LLB | എൽ.എൽ.ബിക്ക് ഇങ്ങനെയുമൊരു വേർഷനോ? പുതിയ ചിത്രത്തിന് രസകരമായ പേര്

LLB | എൽ.എൽ.ബിക്ക് ഇങ്ങനെയുമൊരു വേർഷനോ? പുതിയ ചിത്രത്തിന് രസകരമായ പേര്

LLB aka Lifeline of Bachelors | ശ്രീനാഥ് ഭാസി, ലാലു അലക്സ്, സുധീഷ്, വിശാഖ് നായർ, അശ്വത് ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്നു

LLB- Lifeline of Bachelors

LLB- Lifeline of Bachelors

  • Share this:
    ശ്രീനാഥ് ഭാസി, ലാലു അലക്സ്, സുധീഷ്, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ.എം. സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എൽഎൽബി' (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) (LLB- Lifeline of Bachelors) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

    രമേഷ് കോട്ടയം, അബു സലിം, നവാസ് വള്ളിക്കുന്ന്, സിബി കെ. തോമസ്, ഇർഷാദ്, പ്രദീപ് ബാലൻ, സീമ ജി. നായർ, കാർത്തിക സുരേഷ്, നാദിര മെഹ്‌റിൻ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

    രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു.

    എഡിറ്റർ- അതുൽ വിജയ്, സംഗീതം- ബിജി ബാൽ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സിനു മോൾ, സിദ്ധിഖ്, കല- സുജിത് രാഘവ്, ഗാനരചന- സന്തോഷ് വർമ്മ, മേക്കപ്പ്- സജി കാട്ടാക്കട, വസ്ത്രാലങ്കാരം- അരവിന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്ടർ-ജംനാസ് മുഹമ്മദ്, സ്റ്റിൽസ്- ഷിബി ശിവദാസ്, ഡിസൈൻ- മനു ഡാവിഞ്ചി, പി.ആർ.ഒ. - എ.എസ്. ദിനേശ്.



    Also read: ഫാന്റസിയോ അതോ സയൻസ് ഫിക്ഷനോ? മഞ്ജു വാര്യറുടെ ജാക്ക് എൻ ജിൽ സിനിമയുടെ ട്രെയിലർ പുറത്ത്

    കൊച്ചി: ഇടവേളയ്ക്ക് ശേഷം ഛായാഗ്രഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ജാക്ക് എൻ ജിൽ (Jack N Jill) സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു. മഞ്ജു വാര്യർ (manju warrier) കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ കാളിദാസ് ജയറാം (kalidas jayaram), നെടുമുടി വേണു, സൗബിൻ ഷഹീ, ബേസിൽ ജോസഫ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    പൃഥ്വിരാജ് നായകനായ ഉറുമി സിനിമയ്ക്ക് ശേഷം സന്തോഷ് ശിവൻ മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് എൻ ജിൽ. സയൻസ് ഫിക്ഷനോടൊപ്പം ഫാന്റസിയും ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് പുറത്തുവന്ന ട്രെയിലറിൽ നിന്നു മനസ്സിലാകുന്നത്. മഞ്ജു വാര്യറുടെ ഫൈറ്റ് സീനുകളും ട്രെയിലറിൽ ഉൾപ്പെടുത്തിട്ടുണ്ട്.

    ഇന്ദ്രൻസ്, അജു വർഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷൻ, എസ്തർ അനിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം മെയ് 20ന് തിയേറ്ററുകളിലെത്തിക്കും.

    നേരത്തെ ചിത്രത്തിൽ മഞ്ജു തന്നെ ആലപിച്ച കിം..കിം..കിം എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശ്രീ ഗോകുലം മൂവിസിന്റെയും സീമാസ് ഫിലിംസിന്റെയും ബാനറിൽ ഗോകുലം ഗോപാലനും സന്തോഷ് ശിവനും എം പ്രശാന്ത് ദാസും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. സന്തോഷ് ശിവനോടൊപ്പം അജിൽ എസ് എമ്മും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജീഷ് തോട്ടങ്ങലാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. ബി‌ കെ ഹരിനാരയണന്റെ വരികൾക്ക് റാം സുരേന്ദറും ഗോപി സുന്ദറും ജേക്സ് ബിജോയും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ജേക്സ് ബിജോയി തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. രഞ്ജിത് ടച്ച് റിവറാണ് ചിത്രത്തിന്റെ എഡിറ്റർ.
    Published by:user_57
    First published: