നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ഷൈൻ ടോം ചാക്കോയും അഹാനയും; നായകന്റെ ജന്മദിനത്തിന് 'അടി'യുടെ പുതിയ പോസ്റ്റർ

    ഷൈൻ ടോം ചാക്കോയും അഹാനയും; നായകന്റെ ജന്മദിനത്തിന് 'അടി'യുടെ പുതിയ പോസ്റ്റർ

    Poster of Adi movie released on the birthday of Shine Tom Chacko | ഷൈൻ ടോം ചാക്കോയുടെ ജന്മദിനത്തോട് അനുബന്ധിച്ച് 'അടി'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

    അടി സിനിമയുടെ പോസ്റ്റർ

    അടി സിനിമയുടെ പോസ്റ്റർ

    • Share this:
      ഷൈൻ ടോം ചാക്കോയുടെ ജന്മദിനത്തോട് അനുബന്ധിച്ച് 'അടി'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന നാലാമത് ചിത്രമാണ് 'അടി'. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ധ്രുവൻ, അഹാന കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും അഭിനയിക്കുന്നുണ്ട്.

      കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. 96ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവഹിക്കുന്നു.

      കോസ്റ്റ്യൂം സ്റ്റെഫി സേവ്യറും ആർട്ട് സുഭാഷ് കരുണും രഞ്ജിത് ആർ. മേക്കപ്പും നിർവഹിച്ചിരിക്കുന്നു. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്.  ആലുവയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് അൻപത് ദിവസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയത്.




      Also read: 'ഒരു ലുക്കില്ലെന്നെയുളളു ഭയങ്കര ബുദ്ധിയാ'; സലിംകുമാർ വെള്ളിത്തിരയിലെത്തിയിട്ട് കാൽനൂറ്റാണ്ട്

      നടൻ സലിംകുമാർ സിനിമയിലും വിവാഹജീവിതത്തിലും കാൽനൂറ്റാണ്ട് പിന്നിടുകയാണ്. ഇന്നലെ അദ്ദേഹത്തിന്റെ 25ാം വിവാഹ വാർഷികമായിരുന്നു. ഇന്ന് അദ്ദേഹം സിനിമയിൽ എത്തിയതിന്റെ 25ാം വാർഷികവും. ‌1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം ആണ് സലിംകുമാറിന്റെ ആദ്യ ചിത്രം. ഹാസ്യതാരമായാണ് തുടക്കമെങ്കിലും പിന്നീട് ആഴമുള്ള കഥാപാത്രങ്ങളില്‍ ലഭിച്ചു. മൂന്ന് തമിഴ് സിനിമകളിലും ഒരു ഒറിയ സിനിമയിലും ഉൾപ്പെടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ചു. കംപാർട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകൾ സംവിധാനവും ചെയ്തു.

      വിവാഹപിറ്റേന്ന് സിനിമയിൽ...

      1996 സെപ്റ്റംബർ 14ന് ആയിരുന്നു സലിംകുമാറിന്റെ വിവാഹം. പ്രണയവിവാഹമായിരുന്നു. ഭാര്യ സുനിത. പിറ്റേന്ന് രാവിലെ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ പോയി. സിദ്ധീഖ് ഷമീർ സംവിധാനം ചെയ്ത ഇഷ്ടമാണ് നൂറുവട്ടം ആണ് ആദ്യ ചിത്രം. അതിലേക്കു സലിംകുമാറിനെ നിർദേശിച്ചത‌് നാദിർഷയാണ്. 2000ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം എന്ന സൂപ്പർഹിറ്റ് സിനിമ സലിംകുമാറിന്റെ സിനിമാ ജീവിതം മാറ്റിമറിച്ചു. കോമഡി ട്രാക്ക് വിട്ട് അച്ഛനുറങ്ങാത്ത വീടിലെ അച്ഛനായും ആദാമിന്റെ മകന്‍ അബുവായും ഒക്കെ ആരാധകരെ ഞെട്ടിച്ചു സലിംകുമാർ. ഗ്രാമഫോൺ, പെരുമഴക്കാലം എന്നീ സിനിമകളിലും സ്വഭാവ നടനായെത്തി.

      Summary: Poster from Shine Tom Chacko - Ahaana Krishna movie Adi got released on the occasion of the birthday of Shine Tom Chacko.
      Published by:user_57
      First published:
      )}