ആഷിഖ് അബു, ജയ് കെ., വേണു എന്നിവർ സംവിധാനം; രാജീവ് രവി അവതരിപ്പിക്കുന്ന 'ആണും പെണ്ണും' പോസ്റ്റർ ഇതാ
Poster of anthology movie Aanum Pennum released | മൂന്നു കഥകളെ ആസ്പദമാക്കി തയാറാക്കിയ മൂന്ന് ഹ്രസ്വചിത്രങ്ങളാണ് 'ആണും പെണ്ണും'

സിനിമയുടെ പോസ്റ്റർ
- News18 Malayalam
- Last Updated: February 22, 2021, 7:02 PM IST
രാജീവ് രവി അവതരിപ്പിക്കുന്ന പുതിയ ആന്തോളജി ചിത്രം 'ആണും പെണ്ണും' പോസ്റ്റർ റിലീസ് ചെയ്തു. ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ആഷിഖ് അബു, വേണു, ജയ് കെ. എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്.
മൂന്നു കഥകളെ ആസ്പദമാക്കി തയാറാക്കിയ മൂന്ന് ഹ്രസ്വചിത്രങ്ങളാണ് 'ആണും പെണ്ണും'. ഉറൂബിന്റെ 'രാച്ചിയമ്മ' എന്ന കഥ ആസ്പദമാക്കിയാണ് ഛായാഗ്രാഹകൻ വേണുവിന്റെ ചിത്രം. പാർവ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് ഒരുക്കുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന, നെടുമുടി വേണു കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ജോജു ജോര്‍ജിനേയും സംയുക്താ മേനോനെയും നായിക നായകന്മാരാക്കി ജയ് കെ. സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.
ഡിജിറ്റൽ റിലീസ് ചെയ്ത 'ഒരു ഹലാൽ ലവ് സ്റ്റോറി' എന്ന ചിത്രമാണ് പാർവതി വേഷമിട്ടു പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. ആസിഫ് അലിയുടെ ഒട്ടേറെ ചിത്രങ്ങൾ ഇനിയും പുറത്തിറങ്ങാനുണ്ട്. കുഞ്ഞെൽദോ, കൊത്ത്, കുറ്റവും ശിക്ഷയും, എല്ലാം ശരിയാകും, മഹേഷും മാരുതിയും, തട്ടും വെള്ളാട്ടം എന്നീ ചിത്രങ്ങളും ഇനിയും പേരിട്ടിട്ടില്ലാത്ത പ്രോജക്ടുകളും ആസിഫ് അലിയുടേതായി ഉണ്ട്.
ജോജു ജോർജിന്റെ ഏറ്റവും അടുത്ത് റിലീസ് ചെയ്ത സിനിമയും 'ഒരു ഹലാൽ ലവ് സ്റ്റോറി' ആണ്. അടുത്തതായി വൺ, തുറമുഖം, മാലിക്, ചുരുളി, പീസ്, ഒറ്റക്കൊമ്പൻ തുടങ്ങിയ സിനിമകളുണ്ട്. അടുത്തിടെ റിലീസ് ചെയ്ത 'വെള്ളം' സിനിമയിൽ സംയുക്ത മേനോൻ നായികയായിരുന്നു. എരിഡ എന്ന സ്ത്രീപക്ഷ സിനിമയിലെ നായികയാണ് സംയുക്ത.
'സീ യൂ സൂൺ' സിനിമയ്ക്ക് ശേഷം റോഷൻ-ദർശന ജോഡികൾ ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവർ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. സൈജു ശ്രീധരന്‍, ബിനാ പോള്‍, ഭവന്‍ ശ്രീകുമാര്‍ എഡിറ്റിംഗ്. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനം. ഗോകുല്‍ ദാസും ജ്യോതിഷ് ശങ്കറുമാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. സി.കെ പദ്മകുമാര്‍ എം. ദിലീപ് കുമാര്‍ എന്നിവരാണ് നിര്‍മ്മാണം. പി.ആർ.ഒ. ആതിര ദിൽജിത്ത്. ചിത്രം മാർച്ച് 26ന് തിയേറ്ററുകളിലെത്തും.
Summary: Here comes an anthology movie from ace directors Aashiq Abu, Jai K and Venu titled 'Aanum Pennum'. The film is presented by Rajeev Ravi. 'Aanum Pennum' is a compilation of three short movies having noted named in Malayalam cinema playing lead roles.
മൂന്നു കഥകളെ ആസ്പദമാക്കി തയാറാക്കിയ മൂന്ന് ഹ്രസ്വചിത്രങ്ങളാണ് 'ആണും പെണ്ണും'. ഉറൂബിന്റെ 'രാച്ചിയമ്മ' എന്ന കഥ ആസ്പദമാക്കിയാണ് ഛായാഗ്രാഹകൻ വേണുവിന്റെ ചിത്രം. പാർവ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് ഒരുക്കുന്നത്.