ചലച്ചിത്ര താരം ആസിഫ് അലിയെ (Asif Ali) പ്രധാന കഥാപാത്രമാക്കി രതീഷ് കെ. രാജൻ സംവിധാനം ചെയ്യുന്ന 'അടവ്' (Adavu movie) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ഡോക്ടർ പോൾ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവ്വഹിക്കുന്നു. മുഹമ്മദ് നിഷാദ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.
തിയേറ്റർ റിലീസായ 'കുഞ്ഞെൽദോ' ആണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം. 'ഇന്നലെ' എന്ന സിനിമയിലൂടെ ആസിഫ് അലി ഡിജിറ്റൽ റിലീസിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ്. ആന്റണി വർഗീസ്, നിമിഷ സജയൻ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
എഡിറ്റർ- കിരൺ ദാസ്, ക്രിയേറ്റീവ് ഡയറക്ടർ- ഷാഹി കബീർ, പി.ആർ.ഒ.-ശബരി.
Also read: Sita Ramam| ദുൽഖറും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'സീതാരാമ'ത്തിന്റെ ഗ്ലിംപ്സ് വീഡിയോ ശ്രീരാമ നവമി ദിനത്തിൽ പുറത്ത്
ദുൽഖർ സൽമാനും (Dulquer Salmaan) രശ്മിക മന്ദാനയും (Rashmika Mandanna) മൃണാൾ താക്കൂർ (Mrunal Thakur) ഒന്നിക്കുന്ന സീതാരാമം (Sita Ramam) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വിഡിയോ ശ്രീരാമ നവമി ദിനത്തിൽ പുറത്തുവിട്ട് അണിയറപ്രവർത്തകർ. രശ്മിക അവതരിപ്പിക്കുന്ന മുസ്ലീം പെൺകുട്ടിയായ അഫ്രീൻ പ്രാർത്ഥന നടത്തുന്നതും സീതയെയും രാമനെയും യുദ്ധത്തിൽ വിജയിപ്പിക്കണമെന്ന് ആരോ അവളോട് പറയുന്നതും, ആശയക്കുഴപ്പത്തിൽ അഫ്രീൻ നിൽക്കുന്നതും കാണാം. വീഡിയോയിൽ സീതയായി മൃണാളും രാമനായി ദുൽഖറും എത്തുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, രശ്മിക മന്ദാനയുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ നിർമ്മാതാക്കൾ ഒരു വീഡിയോയും പോസ്റ്ററും പുറത്തിറക്കിയതിൽ അഫ്രീനായി രശ്മികയെ കാണിക്കുന്നുണ്ട്. ഹിജാബ് ധരിച്ച്, കാറും മറ്റും കത്തുന്ന അക്രമങ്ങൾക്കിടയിലും ക്രൂരമായ നോട്ടത്തോടെയാണ് അഫ്രീന്റെ നിൽപ്.
നേരത്തെ 'പ്രൊഡക്ഷൻ നമ്പർ 7' എന്ന് പേരിട്ടിരുന്ന, സ്വപ്ന സിനിമ നിർമ്മിക്കുകയും വൈജയന്തി മൂവീസ് അവതരിപ്പിക്കുകയും ചെയ്യുന്ന ചിത്രം അശ്വിൻ ദത്ത് നിർമ്മിച്ച് ഹനു രാഘവപുടി സംവിധാനം ചെയ്യുന്നു. വൈകാരിക പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ് ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.വിശാൽ ചന്ദ്രശേഖർ സംഗീതവും പി എസ് വിനോദ് ഛായാഗ്രഹണവും വൈഷ്ണവി റെഡ്ഡി കലാസംവിധാനവും സുനിൽ ബാബു പ്രൊഡക്ഷൻ ഡിസൈനും ശീതൾ ശർമ്മ വസ്ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു.
Summary: Asif Ali to star in Adavu. Sharing the poster, he wrote: 'Sharing my Advance Vishukkani with all of you ! We all have chosen Adavu at some point of our life. This is ours ! And it's soon going to be yours... Thrilled to announce my next with Dr. Paul, Ratheesh K Rajan and Mohammed Jishad.
Dear family and friends, get ready for a family ride'ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.