നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Route Map | മലയാള ചിത്രം 'റൂട്ട് മാപ്പിന്റെ' പോസ്റ്റർ പ്രകാശനം ചെയ്തു

    Route Map | മലയാള ചിത്രം 'റൂട്ട് മാപ്പിന്റെ' പോസ്റ്റർ പ്രകാശനം ചെയ്തു

    ക്യൂൻ, ജനഗണമന എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഡിജോ ജോസ് ആൻറണിയും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു

    റൂട്ട്മാപ്പ് പോസ്റ്റർ

    റൂട്ട്മാപ്പ് പോസ്റ്റർ

    • Share this:
      അടുത്ത മാസം തിയേറ്റർ റിലീസായി (theatre release) പുറത്തിറങ്ങാൻ കാത്തിരിക്കുന്ന മലയാള ചിത്രം 'റൂട്ട്മാപ്പിന്റെ' (Routemap movie) പോസ്റ്റർ പുറത്തിറങ്ങി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായി ചിത്രീകരിച്ച സിനിമയാണ് 'റൂട്ട്മാപ്പ്'. സൂരജ് സുകുമാർ നായരാണ് സംവിധാനം. സിനിമയ്ക്കായി വൈക്കം വിജയലക്ഷ്മി പാടിയ ഗാനം ശ്രദ്ധേയമായിരുന്നു.

      ആനന്ദ് മന്മഥൻ, ഷാജു ശ്രീധർ, നോബി, സിൻസീർ, ശ്രുതി റോഷൻ, നാരായണൻ കുട്ടി, ജോസ്, സജീർ സുബൈർ, ലിൻഡ, അപർണ, ഭദ്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച റൂട്ട്മാപ്പ് ഒരു ഫ്ലാറ്റിനുള്ളിൽ കോവിഡ് കാലത്ത് നടക്കുന്ന കഥയാണ് വിഷയമാക്കിയത്. ക്യൂൻ, ജനഗണമന എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഡിജോ ജോസ് ആൻറണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

      ആഷിഖ് ബാബു ഛായാഗ്രഹണവും , കൈലാഷ് എസ് ഭവൻ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പ്രശാന്ത് കർമയും , അശ്വിൻ വർമയും ചേർന്നാണ്. സംവിധായകൻ സൂരജിനൊപ്പം അരുൺ ആർ. പിള്ളയും ചേർന്നാണ് തിരക്കഥ.

      പത്മശ്രീ മീഡിയ ഹൗസിൻ്റെ ബാനറിൽ ശബരി നാഥാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാർച്ച് അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ തീരുമാനം.



      Also read: പുതുവർഷ റിലീസായി 'സൂപ്പർ ശരണ്യ'; ചിത്രം ജനുവരി ഏഴിന് തിയേറ്ററുകളിൽ

      'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്റ്റക്ക് കൗസ്‌ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡിയും ചേർന്ന് നിർമ്മിച്ച്‌, ഗിരീഷ്‌ എ.ഡി. രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'സൂപ്പർ ശരണ്യ' (Super Sharanya) ജനുവരി ഏഴിന് പുതുവർഷ റിലീസായി ( New Year release) തിയെറ്ററുകളിലെത്തും.

      കലാലയജീവിതവും കുടുംബവും കോർത്തിണക്കിയുള്ള ഒരു എന്റർടൈനറായാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്‌.

      അർജുൻ അശോകനും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ വിനീത് വിശ്വം, നസ്‌ലൻ, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്, കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ തുടങ്ങിയവരും, കൂടാതെ നിരവധി പുതുമുഖങ്ങളും അഭിനേതാക്കളായുണ്ട്‌.
      Published by:user_57
      First published: