തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ അനിൽ കാരക്കുളം രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പോത്തും തല' (Pothum Thala) എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. വാലപ്പൻ ക്രിയേഷൻസിൻ്റെ ബാനറിൽ ഷാജു വാലപ്പനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചാലക്കുടിയിലും പരിസരങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
സാഹചര്യങ്ങളാണ് ഏതൊരു വ്യക്തിയുടേയും ജീവിതത്തെ മാറ്റിമറിക്കുന്നത് എന്ന പ്രമേയമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ജീവിതത്തെ ഗൗരവമായി കാണാതെ ചീട്ടുകളിയിലും മദ്യപാനത്തിലുമായി കഴിയുന്ന ആൻ്റണി എന്ന ചെറുപ്പക്കാരൻ്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. സാജു നവോദയയാണ് (പാഷാണം ഷാജി) ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ആൻ്റണിയെ അവതരിപ്പിക്കുന്നത്. പാഷാണം ഷാജി ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത വിധത്തിലുള്ള തികച്ചും ഗൗരവമായ ഒരു കഥാപാത്രമാണ് ഇതിലെ ആൻ്റണി. തൻ്റെ നർമ്മ കഥാപാത്രങ്ങളിൽ നിന്നും വേറിട്ടൊരു കഥാപാത്രമാണ് ഇത്.
സാഹചര്യങ്ങൾ ഗുണ്ടയാക്കി മാറ്റുന്ന ഒരു യുവാവ്. നാട്ടിൽ നടന്ന ഒരു പോത്തു മോഷണം പൊലീസ് ആൻ്റണിയിൽ അടിച്ചേൽപ്പിക്കുന്നതോടെയാണ് ചിത്രത്തിന് പുതിയ വഴിത്തിരിവുണ്ടാകുന്നത്. നിരപരാധിയായ ആൻ്റണിയുടെ ജീവിതം അതോടെ സംഘർഷഭരിതമാവുന്നു.
തന്നെ വേട്ടയാടിയ നീതിപാലകർക്കെതിരായിത്തുടങ്ങിയ പ്രതികാരം അവനെ നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടയാക്കി മാറ്റി. ഈ കഥ തീർത്തും ഉദ്യോഗ ജനകമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.
എല്ലാവിധ വാണിജ്യ ഘടകങ്ങളും കോർത്തിണക്കി ഒരു ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഷാജി വാലപ്പൻ അവതരിപ്പിക്കുന്ന നാട്ടിലെ കച്ചവട രാഷ്ട്രീയക്കാരനായ സൈമൺ പാപ്പാജി അഭിനവ രാഷ്ടീയത്തിൻ്റെ മുഖമാണ്. ഈ ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രമാണിത്.
സുനിൽ സുഖദ, ശിവജി ഗുരുവായൂർ, വായൂർ, പ്രസാദ് മുഹമ്മ, നന്ദകിഷോർ, ജോസ് മാമ്പുള്ളി, സണ്ണി നിലമ്പൂർ, അഡ്വ. റോയ്, ഉണ്ണികൃഷ്ണൻ എം.എ., മനോജ് പുലരി, ഉണ്ണി എസ്. നായർ, പെക്സൺ അബോസ്, രജനീഷ്, നീനാ കുറുപ്പ്, ഷിബിന റാണി, അഞ്ജനാ അപ്പുക്കുട്ടൻ, മഞ്ജു സുഭാഷ്, സാഹിറ, അപർണ്ണ മഞ്ജു എന്നിവരും പ്രധാന താരങ്ങളാണ്.
Summary: Saju Navodaya, known by his screen name Pashanam Shaji played title role in the movie Pothum Thala, that has largely been shot in Chalakudy and nearby areas. He takes a detour from his comic avatar and tries out a serious character this time
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.