• HOME
  • »
  • NEWS
  • »
  • film
  • »
  • Radhe Shyam | പത്തു ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ ഇടം നേടി പ്രഭാസിന്റെ 'രാധേശ്യാം'

Radhe Shyam | പത്തു ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ ഇടം നേടി പ്രഭാസിന്റെ 'രാധേശ്യാം'

Radhe Shyam enters 200 crore club | ആദ്യ ആഴ്ചയിൽ ചിത്രം 191 കോടി രൂപ കളക്ഷൻ നേടി

രാധേശ്യാം

രാധേശ്യാം

  • Share this:
    പ്രഭാസും (Prabhas) പൂജാ ഹെഗ്‌ഡെയും (Pooja Hegde) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'രാധേ ശ്യാം' (Radhe Shyam) മാർച്ച് 11 ന് റിലീസ് ചെയ്തു. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പ്രഭാസിന്റെ ആരാധകർ ചിത്രത്തെ അഭിനന്ദിച്ചെങ്കിലും മറ്റുള്ളവരുടെ പ്രതികരണം മറിച്ചായിരുന്നു. എന്തായാലും ബോക്‌സ് ഓഫീസിൽ മികച്ച നേട്ടമാണ് ചിത്രം നടത്തുന്നത്.

    ട്രെയ്ഡ് അനലിസ്റ്റ് മനോബാല വിജയബാലൻ പറയുന്നതനുസരിച്ച്, റിലീസ് ചെയ്ത് 10 ദിവസം കൊണ്ട് ലോകമെമ്പാടും 200 കോടി രൂപയാണ് രാധേ ശ്യാം നേടിയത്. ഇദ്ദേഹം ട്വിറ്ററിൽ വിശദമായ കണക്കുകൾ പങ്കുവെച്ചു. ആദ്യ ആഴ്ചയിൽ ചിത്രം 191 കോടി രൂപ കളക്ഷൻ നേടിയപ്പോൾ, ആഴ്ച രണ്ടിലെ ഒന്നും രണ്ടും ദിവസം യഥാക്രമം 6.70 രൂപയും 6.93 കോടി രൂപയും നേടി. ഇതോടെ ലോകമെമ്പാടുമായി ചിത്രത്തിന്റെ ഇതുവരെയുള്ള മൊത്തം കളക്ഷൻ 205 കോടിക്ക് അടുത്താണ്.



    അതേസമയം, രാധേ ശ്യാം നിർമ്മാതാക്കൾ സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങളിൽ നിന്ന് 200 കോടി രൂപ നേടിയിട്ടുണ്ട്.

    ഹിന്ദി ഭാഷയിൽ നിന്നുള്ള 'ദി കശ്മീർ ഫയൽസിൽ' നിന്ന് രാധേ ശ്യാമിനും കടുത്ത മത്സരമാണ് ലഭിക്കുന്നത്. അനുപം ഖേറിന്റെ ചിത്രം 200 കോടിക്ക് അടുത്ത് എത്തി, പാൻഡെമിക് റിലീസിന് ശേഷമുള്ള ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി മാറി.

    രാധേ ശ്യാം മാർച്ച് 11ന് പുറത്തിറങ്ങി. പ്രവചനങ്ങൾ ഒരിക്കലും തെറ്റിപ്പോകാത്ത ഒരു കൈനോട്ടക്കാരനായാണ് സിനിമ പ്രഭാസിനെ അവതരിപ്പിക്കുന്നത്. എന്നിരുന്നാലും, പൂജ ഹെഗ്‌ഡെയുമായി പ്രണയത്തിലായതിന് ശേഷം കാര്യങ്ങൾ മാറി. പിന്നീടുള്ളത് ഒരു ദുരന്ത പ്രണയകഥയാണ്.

    പ്രഭാസിനേയും പൂജാ ഹെഗ്‌ഡെയേയും കൂടാതെ, സച്ചിൻ ഖേദേക്കർ, കുനാൽ റോയ് കപൂർ, പ്രിയദർശി, മുരളി ശർമ്മ, ഭാഗ്യശ്രീ, സത്യൻ, റിദ്ധി കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'രാധേ ശ്യാം' സംവിധാനം ചെയ്തത് രാധാകൃഷ്ണ കുമാറും എഡിറ്റിംഗ് കോത്തഗിരി വെങ്കിടേശ്വര റാവുവും നിർമ്മിച്ചിരിക്കുന്നത് ഭൂഷൺ കുമാർ, വംശി, പ്രമോദ് എന്നിവരും ചേർന്നാണ്.

    Summary: Prabhas, Pooja Hegde starrer Radhe Shyam rakes 200 crores in 10 days from the date of release. According to trade analyst's report, the movie whipped up Rs 191 crore in the initial week. The movie has grossed close to Rs 205 crores the world over. The film tells a romantic tragedy narrative
    Published by:user_57
    First published: