Prabhas movie Saaho release postponed | ആക്ഷൻ രംഗങ്ങളിൽ കുറേക്കൂടി കൃത്യത വരുത്താൻ സമയം വേണ്ടിവരുമെന്നതിനാലാണ് ഇത്
saaho-prabhas
Last Updated :
Share this:
സ്വാതന്ത്ര്യ ദിനത്തിൽ തിയേറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ച പ്രഭാസ് ചിത്രം സാഹോയുടെ റിലീസ് തിയതി മാറ്റി. ആക്ഷൻ രംഗങ്ങളിൽ കുറേക്കൂടി കൃത്യത വരുത്താൻ സമയം വേണ്ടിവരുമെന്നതിനാലാണ് ഇത്. പുതിയ തിയതി ഓഗസ്റ്റ് 30. സ്വാതന്ത്ര്യ ദിനത്തിൽ പറ്റിയില്ലെങ്കിലും ഓഗസ്റ്റ് മാസം തന്നെ ചിത്രം പ്രേക്ഷകരിൽ എത്തണം എന്ന നിർമ്മാതാക്കളുടെ തീരുമാനമാണ് ഓഗസ്റ്റ് 30 റിലീസ് തിയതിയായി പ്രഖ്യാപിച്ചത്.
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോ സംവിധാനം ചെയ്തിരിക്കുന്നത് റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ്. ബോളിവുഡ് താരം ശ്രദ്ധ കപൂർ നായികയായെത്തുന്ന ചിത്രത്തിൽ മലയാള താരം ലാലും ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്. ആക്ഷൻ ത്രില്ലറായ സാഹോയുടെ ആക്ഷൻ കൊറിയോഗ്രഫര്‍ പ്രശസ്ത ഹോളിവുഡ് ആക്ഷൻ കോ-ഓർഡിനേറ്റർ കെന്നി ബേറ്റ്സാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് സാബു സിറിളും. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരേ സമയം ചിത്രീകരിച്ച പടമാണ് സാഹോ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.