ബാഹുബലിയിലെ ശിവുദു ഒരുപക്ഷെ പ്രഭാസിനെ (Prabhas) സംബന്ധിച്ച് പഴങ്കഥയാകും. ഗംഭീര മേക്കിങ്ങുമായി പുതിയ ചിത്രം 'ആദിപുരുഷ്' ടീസർ പുറത്തിറങ്ങി. അയോദ്ധ്യയിൽ സരയൂ നദിക്കരയിൽ വച്ചായിരുന്നു ടീസർ റിലീസ്. ചിത്രം 2023 ജനുവരി 12 ന് പ്രദർശനത്തിന് എത്തും. കൃതി സനോൺ നായികയാവുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ മറ്റൊരു മുഖ്യവേഷത്തിലെത്തും. വി.എഫ്.എക്സ്. രൂപത്തിലെ ടീസറാണ് പുറത്തിറക്കിയത്.
ഓം റൗട്ട് - പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തിൽ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്.
നടൻ സണ്ണി സിംഗും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം.
View this post on Instagram
സിനിമയുടെ തെലുങ്ക് തിയറ്റർ അവകാശം 100 കോടി രൂപയ്ക്ക് പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവി ക്രിയേഷൻസ് സ്വന്തമാക്കിയെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന വാർത്ത.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക. കൂടാതെ തമിഴ്, മലയാളം തുടങ്ങി മറ്റു വിദേശഭാഷകളിലേക്കും ചിത്രം ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കും. ഛായാഗ്രഹണം - ഭുവൻ ഗൗഡ, സംഗീത സംവിധാനം - രവി ബസ്രുർ.
സലാറിലും പിന്നീട് രാധേ ശ്യാമിലുമാണ് പ്രഭാസ് അവസാനമായി അഭിനയിച്ചത്. നിർഭാഗ്യവശാൽ, കാണികളെ ആകർഷിക്കുന്നതിൽ രണ്ട് സിനിമകളും പരാജയപ്പെട്ടു. ഇപ്പോൾ ആരാധകരും പ്രഭാസും ഈ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയിലാണ്. (ടീസർ ചുവടെ കാണാം)
Malayalam: https://t.co/5aWkf6XATH#Adipurush releases IN THEATRES on January 12, 2023 in IMAX & 3D!#Prabhas #SaifAliKhan @kritisanon @mesunnysingh #BhushanKumar #KrishanKumar @vfxwaala @rajeshnair06 #ShivChanana @TSeries @RETROPHILES1 @UV_Creations @Offladipurush pic.twitter.com/AUfti9sloZ
— Om Raut (@omraut) October 2, 2022
ആദിപുരുഷിന്റെ റിലീസിനായി കാത്തിരിക്കുന്നതിനു പുറമേ, പ്രഭാസിന് നാഗ് അശ്വിന്റെ 'പ്രൊജക്‌റ്റ് കെ' കൂടിയുണ്ട്. മെഗാ ക്യാൻവാസ് എന്ന് പറയപ്പെടുന്ന പാൻ ഇന്ത്യ പ്രൊജക്റ്റിൽ ദീപിക പദുക്കോൺ നായികയായും അമിതാഭ് ബച്ചൻ ഒരു പ്രധാന വേഷത്തിലും അഭിനയിക്കുന്നു.
ചിത്രത്തിന്റെ പ്രധാന ഭാഗം ചിത്രീകരിക്കാൻ നിർമ്മാതാക്കൾ 8 കോടി രൂപ മുടക്കി അരി അലക്‌സ 65 എന്ന ക്യാമറ വാങ്ങിയെന്നും അവഞ്ചേഴ്‌സ്, ഗോഡ്‌സില്ല, കിംഗ്‌കോങ് തുടങ്ങിയ ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളിൽ ഉപയോഗിച്ചിരുന്ന ക്യാമറയാണിതെന്നും അണിയറ പ്രവർത്തകർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Adipurush, Prabhas, Prabhas twitter