• HOME
  • »
  • NEWS
  • »
  • film
  • »
  • കേരളത്തിൽ വന്ന പ്രഭാസ് ഒടുവിൽ മലയാളം പറഞ്ഞു

കേരളത്തിൽ വന്ന പ്രഭാസ് ഒടുവിൽ മലയാളം പറഞ്ഞു

Prabhas speaks Malayalam at the promotional event of Saaho | മലയാളം പറയുമോ എന്ന് ചോദിച്ചപ്പോൾ ധൈര്യമായി ആ വെല്ലുവിളി ഏറ്റെടുത്ത് മലയാളം സംസാരിച്ചിട്ടാണ് പ്രഭാസ് മടങ്ങിയത്

saaho-prabhas

saaho-prabhas

  • Last Updated :
  • Share this:
    പുതിയ ചിത്രം സാഹോയുടെ പ്രചാരണ പരിപാടികൾക്കായി കേരളത്തിലെത്തിയതാണ് മലയാളികളുടെ പ്രിയങ്കരനായ 'ബാഹുബലി' പ്രഭാസ്. കൊച്ചിയിലെത്തിയ താരം മാധ്യമങ്ങളുടെ കൂടിക്കാഴ്ച കഴിഞ്ഞ ശേഷമാണ് മടങ്ങിയത്. മലയാളത്തിലെ പ്രിയ താരം മോഹൻലാൽ ആണെന്നും, കാലാപാനി സിനിമയെപ്പറ്റിയും ഒക്കെ വാചാലനായ പ്രഭാസിനോടുള്ള ഒരു പ്രധാന ചോദ്യം ഇതായിരുന്നു: മലയാള സിനിമയിലേക്ക് ഉണ്ടോ? എല്ലാ പ്രാദേശിക ഭാഷകളിലും അഭിനയിക്കണം എന്ന മോഹം അപ്പോൾ പ്രഭാസ് മറച്ചു വച്ചില്ല.

    കൂടുതലും തമിഴിൽ സംസാരിച്ച പ്രഭാസിൽ നിന്നും മലയാളി കേൾക്കാൻ കാത്തിരുന്ന ആ വാക്കുകൾ പിന്നെ വൈകിയില്ല. മലയാളം പറയുമോ എന്ന് ചോദിച്ചപ്പോൾ ധൈര്യമായി ആ വെല്ലുവിളി ഏറ്റെടുത്ത് മലയാളം സംസാരിച്ചിട്ടാണ് പ്രഭാസ് മടങ്ങിയത്.



    ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോ സംവിധാനം ചെയ്തിരിക്കുന്നത് റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ്. ബോളിവുഡ് താരം ശ്രദ്ധ കപൂർ നായികയായെത്തുന്ന ചിത്രത്തിൽ മലയാള താരം ലാലും ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്. ആക്ഷൻ ത്രില്ലറായ സാഹോയുടെ ആക്ഷൻ കൊറിയോഗ്രഫര്‍ പ്രശസ്ത ഹോളിവുഡ് ആക്ഷൻ കോ-ഓർഡിനേറ്റർ കെന്നി ബേറ്റ്സാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് സാബു സിറിളും.

    യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

    ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരേ സമയം ചിത്രീകരിച്ച പടമാണ് സാഹോ. ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ആവും.

    First published: