• HOME
  • »
  • NEWS
  • »
  • film
  • »
  • Adipurush| 2022 ഓഗസ്റ്റ് 11 ന്; പ്രഭാസ് നായകനാകുന്ന ആദിപുരുഷ് റിലീസ് പ്രഖ്യാപിച്ചു

Adipurush| 2022 ഓഗസ്റ്റ് 11 ന്; പ്രഭാസ് നായകനാകുന്ന ആദിപുരുഷ് റിലീസ് പ്രഖ്യാപിച്ചു

രാമായണ കഥയെ ആസ്പദമാക്കിയെടുക്കുന്ന ആദിപുരുഷിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. രാവണ കഥാപാത്രമായി സെയ്ഫ് അലി ഖാനും എത്തും.

Adipurush

Adipurush

  • Last Updated :
  • Share this:
    പ്രഭാസ് നായകനാകുന്ന ഇതിഹാസ ചിത്രം ആദിപുരുഷിന്റെ റിലീസ് പ്രഖ്യാപിച്ചു. 2022 ഓഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ സംവിധായകൻ ഓം റൗട്ട് ട്വിറ്ററിലൂടെയാണ് റീലീസ് തീയ്യതി പ്രഖ്യാപിച്ചത്. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

    രാമായണ കഥയെ ആസ്പദമാക്കിയെടുക്കുന്ന ആദിപുരുഷിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. രാവണ കഥാപാത്രമായി സെയ്ഫ് അലി ഖാനും എത്തും. സീതയുടെ വേഷത്തിൽ ഏത് നായികയാണ് എത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല. അനുഷ്ക ശർമ സീതയായി അഭിനയിക്കും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗർഭിണിയായിരിക്കുന്ന അനുഷ്ക കുഞ്ഞിന് ജന്മം നൽകി സിനിമയുടെ ഭാഗമാകുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇതിനോട് അണിയറ പ്രവർത്തകരോ അനുഷ്കയോ പ്രതികരിച്ചിട്ടില്ല.


    തെലുങ്കിന് പുറമേ, ഹിന്ദിയിലും ചിത്രം ഒരുക്കുന്നുണ്ട്. പ്രഭാസിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാകും ആദിപുരുഷ്. തമിഴ്, മലയാളം ഭാഷകളിൽ മൊഴിമാറ്റിയും ചിത്രം പുറത്തിറങ്ങും. ഓം റൗട്ടുമായി സെയ്ഫിന്റെ രണ്ടാമത്തെ ചിത്രമാണ് ആദിപുരുഷ്. ഓം റൗട്ടിന്റെ തൻഹാജിയായിരുന്നു ഇതിന് മുമ്പ് ഇരുവരും ഒന്നിച്ച ചിത്രം. ഇതാദ്യമായാണ് പ്രഭാസും സെയ്ഫും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.

    "ഏഴായിരം വർഷങ്ങൾക്ക് മുമ്പ് ലോകത്ത് ഏറ്റവും ബുദ്ധിമാനായ അസുരൻ ഉണ്ടായിരുന്നു" എന്നാണ് സെയ്ഫിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് ഓം റൗട്ട് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുകയെന്ന് സംവിധായകൻ ഓം റൗട്ട് പറഞ്ഞിരുന്നു.

    തിന്മയ്ക്ക് മേൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ. ത്രിഡിയിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ടി സീരീസാണ്. ‌
    Published by:Naseeba TC
    First published: